കേരള പത്രപ്രവർത്തക യൂണിയൻ 
സംസ്ഥാന സമ്മേളനം നവംബർ 14ന്



കണ്ണൂർ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം നവംബർ 14ന് കണ്ണൂരിൽ നടക്കും.   മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്‌ഘാടനംചെയ്യും.  സംഘാടക സമിതി രൂപീകരണ യോഗം മേയർ ടി ഒ മോഹനൻ ഉദ്‌ഘാടനംചെയ്തു.  രാമചന്ദ്രൻ  കടന്നപ്പള്ളി  എംഎൽഎ അധ്യക്ഷനായി. പ്രസ് ക്ലബ് സെക്രട്ടറി കെ വിജേഷ്, പ്രശാന്ത് പുത്തലത്ത്, കബീർ കണ്ണാടിപ്പറമ്പ് എന്നിവർ സംസാരിച്ചു.  മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ രക്ഷാധികാരിയായി 101 അംഗ ജനറൽ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികൾ: സിജി ഉലഹന്നാൻ  (ചെയർമാൻ),  കെ വിജേഷ് (ജനറൽ കൺവീനർ  ,കബീർ കണ്ണാടിപ്പറമ്പ് (ട്രഷറർ). Read on deshabhimani.com

Related News