സി എച്ച് സ്മരണയിൽ ആയിരങ്ങൾ

ലാൽസലാം സഖാവെ... സി എച്ച് കണാരൻ അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക്‌ റോസാപ്പൂവ് നൽകി അഭിവാദ്യം ചെയ്യുന്ന റെഡ് വളന്റിയർ വേഷത്തിലെത്തിയ നാലുവയസുകാരി അലിഡ


തലശേരി കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ അതുല്യ നേതാവിന്റെ അമരസ്മരണയിൽ ജന്മനാട്. 51ാം  ചരമവാർഷികദിനത്തിൽ തലശേരിയിലും പുന്നോലിലും കതിരൂർ സി എച്ച് നഗറിലും ആയിരങ്ങൾ ഒത്തുചേർന്നു.    സി എച്ചിന്റെ ആവേശോജ്വലമായ സ്മരണയിൽ  അഞ്ചു കേന്ദ്രങ്ങളിൽനിന്ന് ആയിരങ്ങൾ അണിനിരന്ന ബഹുജനപ്രകടനവും തലശേരി കോട്ട പരിസരത്തുനിന്ന്‌ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ റെഡ് വളന്റിയർ മാർച്ചും  പൊതുസമ്മേളന നഗരിയിലെത്തി. പൊതുസമ്മേളനം സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനംചെയ്‌തു. നഗരവീഥിയിലൂടെ കടന്നുപോയ മാർച്ച്‌ കാണാനും അഭിവാദ്യമർപ്പിക്കാനും റോഡിനിരുവശവും ജനങ്ങൾ തിങ്ങിനിറഞ്ഞു.    കതിരൂർ സി എച്ച്‌ നഗറിലെ പ്രതിമയിലും  കോടിയേരി പുന്നോലിലെ സ്‌മൃതി മണ്ഡപത്തിലും  രാവിലെ പുഷ്‌പാർച്ചന നടന്നു. മാടപ്പീടികയിൽനിന്നാരംഭിച്ച്‌ പ്രകടനം സ്‌മൃതി കുടീരത്തിൽ എത്തിച്ചേർന്നു.  അനുസ്‌മരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം  എം സി പവിത്രൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം സുരേന്ദ്രൻ,  കാരായി രാജൻ, പി ഹരീന്ദ്രൻ, നഗരസഭാ ചെയർമാൻ കെ എം ജമുനാറാണി എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി സി കെ രമേശൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News