എന്താ സംശയം, 1957 തന്നെ



കണ്ണൂർ ആദ്യ ഇ എം എസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ്‌ സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ  കുഞ്ഞുമത്സരാർഥികളുടെ മുഖത്ത് ഉത്തരം റെഡിയെന്ന മട്ടിൽ  പുഞ്ചിരിവിടർന്നു. വ്യക്തിയാരെന്ന ചോദ്യം എത്തിയയുടൻ ഉത്തരവും റെഡി. ഇ എം എസിനെക്കുറിച്ചുള്ള വിവരണത്തിനുശേഷം മന്ത്രിസഭ സത്യപ്രതിജ്ഞചെയ്ത വർഷമേതെന്ന  ക്വിസ് മാസ്റ്ററുടെ യഥാർഥ ചോദ്യമെത്തി. 1957 എന്ന് സംശയലേശമന്യേ കുട്ടികൾ ചാടിയെഴുന്നേറ്റു. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിൽ  കൊച്ചുമിടുക്കരുടെ വാശിയേറിയ പോരാട്ടത്തിനാണ് സാക്ഷ്യംവഹിച്ചത്. കലയും സാഹിത്യവും ഗണിതവും സമകാലീന സംഭവവികാസങ്ങളും പൊതുവിജ്ഞാനവുമെല്ലാം ചേർന്ന ചോദ്യങ്ങൾ കൊച്ചുമിടുക്കർക്ക് പുത്തൻ അറിവുകളാണ് സമ്മാനിച്ചത്. പുതുതലമുറയുടെ ആഴമേറിയ വായനയും ഓർമശക്തിയുമാണ്‌ ഓരോ ഉത്തരത്തിലും പ്രതിഫലിച്ചത്.  കവിതയും കലാരൂപവും സാഹിത്യവും കായിക മേഖലയുമെല്ലാം ചോദ്യങ്ങളായപ്പോൾ ആശങ്കകളില്ലാതെ ഉത്തരങ്ങൾ  പറന്നെത്തി. ഐഎസ്ആർഒ ലോഗോ പ്രദർശിപ്പിച്ച് തിരിച്ചറിയുക എന്ന ചോദ്യം കുട്ടികളെ കുഴക്കുമെന്ന് കരുതിയെങ്കിലും ഉത്തരം അതിവേഗത്തിൽ  കടലാസിലേക്ക് പകർത്തി.  തിരുവതാംകൂറിലെ ജാൻസിറാണി ആര്, ലോകസമുദ്രദിനം എന്ന്, വരയാടുകൾ ധാരാളമായി കാണപ്പെടുന്ന കേരളത്തിലെ നാഷണൽ പാർക്കേത്......  ചോദ്യങ്ങളവസാനിക്കുംമുമ്പ്‌  ഉത്തരമെഴുതി കൊച്ചുകൂട്ടുകാർ മാർക്ക്‌ വാരിക്കൂട്ടി.   Read on deshabhimani.com

Related News