അഭിമാനമായി മാനത്തേക്കുയർന്ന വിസ്‌മയങ്ങളുടെ ചെപ്പ്‌ തുറന്ന്‌ സയൻസ്‌ പാർലമെന്റ്‌ "മാനംമുട്ടെ അഭിമാനം'

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിന്റെ ഭാ​ഗമായി സംഘടിപ്പിച്ച സയൻസ് പാർലമെന്റിൽ മുൻ വിഎസ്എസ് സി, ഐഎസ്ആർഒ സീനിയർ സയന്റിസ്റ്റ് 
വി പി ബാല​ഗം​ഗാധരൻ സംസാരിക്കുന്നു


കണ്ണൂർ ഇന്നത്തെ നൂതനാശയങ്ങൾ നാളത്തെ സാധാരണ സാങ്കേതികവിദ്യകളായി മാറുന്ന കാലത്തേക്ക്‌  കുട്ടികളെ കൈപിടിച്ചുയർത്തുകയായിരുന്നു സയൻസ്‌ പാർലമെന്റ്‌. നമ്മുടെ ജീവിതം മാറ്റാൻ കഴിവുള്ള   സയൻസിനെ,   അഭിമാനമായി മാനത്തേക്കുയർന്ന വിസ്‌മയങ്ങങ്ങളുടെ ചെപ്പ്‌ തുറക്കുകയായിരുന്നു  ദേശാഭിമാനി ടാലന്റ്‌ ഫെസ്‌റ്റിനോട്‌ അനുബന്ധിച്ച്‌ നടന്ന സയൻസ്‌പാർലമെന്റ്‌. നമുക്ക്‌ കാണാനാകുന്ന നക്ഷത്രങ്ങൾക്കപ്പുറമുള്ള ഗാലക്സികളും, സൂപ്പർനോവകളും, ബ്ലാക്ക്‌ഹോൾസും മനുഷ്യൻ ഇത്രയുംകാലം നടത്തിയ ബഹിരാകാശയാത്രകളും അവയുടെ പേടകങ്ങളും തുടങ്ങിയവയെല്ലാം വിവരിച്ചപ്പോൾ ആകാംക്ഷ വർധിപ്പിച്ചു. ജന്മനക്ഷത്രവും തുലാംസംക്രമവും തിരുവാതിര ഞാറ്റുവേലയുമെല്ലാം ജീവിതത്തിൽ എങ്ങനെ കടന്നുവന്നുവെന്നും അതിലെ ശാസ്‌ത്രം മനസിലാക്കി മുന്നോട്ടുപോകണമെന്ന പുതുപാഠവുമായാണ്‌ കുട്ടികൾ മടങ്ങിയത്‌.  റോക്കറ്റ്‌ കണ്ടുപിടിച്ചത്‌ മുതൽ ഇലോൺ മസ്‌കിന്റെ ബൂസ്‌റ്റർ റോക്കറ്റ്‌ തിരിച്ചുപിടിക്കുന്നത്‌ ഉൾപ്പെടെയുള്ള ബഹിരാകാശയാത്രയുടെ വിസ്‌മയമാണ്‌ ഐഎസ്‌ആർഒ മുൻ സീനിയർ സയന്റിസ്‌റ്റ്‌ വി പി ബാലഗംഗാധരൻ പങ്കുവച്ചത്‌. നീൽആംസ്‌ട്രോങ് നാലുദിവസം യാത്ര ചെയ്‌താണ്‌ ചന്ദ്രനിലെത്തിയത്‌. അതിനേക്കാൾ ദുഷ്‌കരമായിരുന്നു തിരിച്ചുള്ളയാത്ര. ഇത്തരത്തിൽ കുട്ടികൾക്ക്‌ കൗതുകമുണർത്തുന്ന ബഹിരാകാശയാത്രങ്ങളും ബഹിരാകാശത്തെ ജീവിതവും പുത്തൻപരീക്ഷണങ്ങളും വിവരിച്ചുനൽകി. ബഹിരാകാശത്തെ സമയവും യാത്രയും തമ്മിൽ കോർത്തിണക്കിയാണ്‌ യുഎസ്‌ സ്‌പേസ്‌ ക്ലബ്‌ ടീം ലീഡ്‌ കെ വരുൺ ക്ലാസെടുത്തത്‌. നക്ഷത്രങ്ങളുടെയും നക്ഷത്രക്കൂട്ടങ്ങളുടെയും ജീവിതക്രമവും വിശദമായി വിവരിച്ചു.  ബഹിരാകാശ ടെലസ്‌കോപ്പുകളെ കുറിച്ചും അവയിൽ കാലക്രമത്തിൽ വന്ന മാറ്റങ്ങളുമാണ്‌ യുഎൽ സ്‌പേസ്‌ ക്ലബ്‌ പ്രോഗ്രാം കോ ഓഡിനേറ്റർ പി എസ്‌ അഭിജിത്ത്‌ ക്ലാസെടുത്തത്‌. ഗാലക്‌സി, നക്ഷത്രങ്ങൾ, സൂപ്പർനോവ, വെള്ളക്കുള്ളന്മാർ തുടങ്ങിയവയുടെ ഫോട്ടോ പകർത്താനായി സ്ഥാപിച്ച ടെലസ്‌കോപ്പുകളും അവയുടെ പ്രവർത്തനങ്ങളും വിവരിച്ചു. Read on deshabhimani.com

Related News