കൂലിനിഷേധം: ഖാദിത്തൊഴിലാളികൾ പരാതിനൽകി



പയ്യന്നൂർ ഫര്‍ക്കാ ഗ്രാമോദയ സംഘത്തിലെ തൊഴിലാളികള്‍ക്ക് ഖാദി കമീഷന്‍ നിശ്ചയിച്ച  കൂലി നിഷേധിക്കുകയും തൊഴിലാളികളില്‍നിന്ന് ഈടാക്കിയ വിഹിതം ക്ഷേമനിധി ബോര്‍ഡില്‍ കൃത്യമായി അടയ്‌ക്കാതിരിക്കുന്നതിനുമെതിരെ ജില്ലാ ഖാദി വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) കേന്ദ്ര ഖാദി കമീഷന്‍ സംസ്ഥാന ഡയറക്ടര്‍ക്ക് പരാതി നല്‍കി. കഴിഞ്ഞ രണ്ടുമാസമായി സ്ഥാപനം കൂലി നല്‍കുന്നില്ല. കോസ്റ്റ് ചാര്‍ട്ടുപ്രകാരമുള്ള കൂലിമാത്രം സ്ഥാപനംനല്‍കുകയും മിനിമം വേതനത്തിലെത്താനുള്ള തുക സര്‍ക്കാര്‍ നേരിട്ട് പ്രോജക്ട് ഓഫീസുവഴിയും നല്‍കുന്ന സംവിധാനം നടപ്പാക്കാൻ സ്ഥാപനങ്ങള്‍ സഹകരിക്കുന്നില്ലെന്നും പരാതിയിലുണ്ട്.   Read on deshabhimani.com

Related News