മുനയൻകുന്ന് രക്തസാക്ഷി 
സ്മാരക മന്ദിരം ഉദ്ഘാടനം ഇന്ന്



പാടിയോട്ടുചാൽ  സിപിഐ എം പെരിങ്ങോം ഏരിയാ കമ്മിറ്റി ഓഫീസായ മുനയൻകുന്ന് രക്തസാക്ഷി സ്മാരക മന്ദിരം വ്യാഴാഴ്‌ച വൈകിട്ട്‌ നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.  ജില്ലാ സെക്രട്ടറി എം വി ജയരാജൻ അധ്യക്ഷനാകും. സി പി നാരായണൻ സ്മാരക ഹാൾ  കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. കമ്യൂണിസ്റ്റ്‌ പാർടി നേതാക്കളുടെയും രക്തസാക്ഷികളുടെയും ഫോട്ടോ കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി അനാഛാദനം ചെയ്യും.  പകൽ മൂന്നിന്  ഗസൽ ഗായകൻ അലോഷി നയിക്കുന്ന ഗസൽവിരുന്ന് .    മുനയൻകുന്ന് രക്തസാക്ഷി സ്മാരക സ്തൂപത്തിൽ നെല്ലെടുപ്പ് സമരത്തിന്റെ ചുമർചിത്രം ആവിഷ്‌കരിച്ചിട്ടുണ്ട്. സലീഷ് ചെറുപുഴ, കലേഷ് കണ്ണൻ പ്രാപ്പൊയിൽ, തങ്കരാജ്, മധു മുള്ളൂൽ, കലേഷ് കലാലയ, ദാമോദരൻ വെള്ളോറ എന്നിവരാണ് ചിത്രംവരച്ച് മനോഹരമാക്കിയത്. ഡിവൈഎഫ്ഐ, കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ, മഹിളാ അസോസിയേഷൻ, എസ്എഫ്ഐ, ബാലസംഘം തുടങ്ങിയ വർഗ ബഹുജന സംഘടനകളുടെ ഓഫീസും പുതിയ കെട്ടിടത്തിലായിരിക്കും പ്രവർത്തിക്കുക. Read on deshabhimani.com

Related News