കോടിയേരി ബാങ്ക്‌ 
ഹെഡ്‌ ഓഫീസ്‌ തുറന്നു



തലശേരി കോടിയേരി സർവീസ് സഹകരണ  ബാങ്ക് നങ്ങാറത്തുപീടികയിലെ വയലളം ബ്രാഞ്ചിൽ പണിത ഹെഡ് ഓഫീസ്‌  സംസ്ഥാന സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്‌തു. ഓഡിറ്റോറിയം റബ്കോ  ചെയർമാൻ കാരായി രാജൻ, ഡൈനിങ്‌ ഹാൾ നഗരസഭാ മുൻ  ചെയർമാൻ സി കെ രമേശൻ, മീറ്റിങ്‌ ഹാൾ  സഹകരണസംഘം ജോ. രജിസ്‌ട്രാർ വി രാമകൃഷ്ണൻ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.    ആറ്‌ മുറികളടങ്ങിയ ഹെഡ്‌ഓഫീസ്‌ കെട്ടിടം, പൂർണമായും ഡിജിറ്റലൈസഡായിട്ടുള്ള മീറ്റിങ്‌  ഹാൾ,  ഓഡിറ്റോറിയം തുടങ്ങിയവയാണ്‌  പുതുതായി ഒരുക്കിയത്‌.   നഗരസഭാ ചെയർമാൻ കെ എം ജമുനാറാണി അധ്യക്ഷയായി. സ്പീക്കർ എ എൻ ഷംസീ‌ർ മുഖ്യാതിഥിയായി. സഹകരണ സംഘം അസി. രജിസ്‌ട്രാർ എ കെ ഉഷ ആദ്യ നിക്ഷേപം സ്വീകരിച്ചു. കെട്ടിടനിർമാണം  പൂർത്തിയാക്കിയ  ഊരാളുങ്കൽ സൊസൈറ്റിക്ക്‌ ബാങ്ക്‌ പ്രസിഡന്റ്‌ എം കെ താഹിർ ഉപഹാരം നൽകി. നഗരസഭാ വൈസ്‌ ചെയർമാൻ എം വി ജയരാജൻ, വി മിനി, വി സതി, പി അനിൽകുമാർ, എ ശശി, കെ എം ശ്രീശൻ, പ്രസീൽബാബു, ഖാലിദ്‌, സുരേഷ്‌ബാബു പുത്തലത്ത്‌ എന്നിവർ സംസാരിച്ചു.ചെയ്യുന്നു Read on deshabhimani.com

Related News