മനുഷ്യക്കടലായി പേരാവൂർ മാരത്തൺ
പേരാവൂർ പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പേരാവൂർ മാരത്തൺ ചരിത്രമായി. പങ്കാളിത്തം കൊണ്ട് സംസ്ഥാനത്ത് രണ്ടാംസ്ഥാനത്തുള്ള മാരത്തൺ ഇക്കുറി 5350 -ലധികം പേരെ പങ്കെടുപ്പിച്ച് ഉത്തരകേരളത്തിൽ ഒന്നാമതായി. 10.5 കിലോമീറ്റർ ഓപ്പൺ കാറ്റഗറിയിൽ എം മനു (പാലക്കാട്) ഒന്നാം സ്ഥാനം നേടി. അർ എസ് മനോജ് (തിരുവനന്തപുരം), മുഹമ്മദ് സബീൽ (മലപ്പുറം) എന്നിവർ രണ്ടും മൂന്നും സ്ഥാനംനേടി . വനിതാവിഭാഗത്തിൽ സപ്ന പട്ടേൽ (ഗോവ) ഒന്നാംസ്ഥാനം നേടി. അഞ്ജു മുരുകൻ, ജി സിൻസി എന്നിവർ രണ്ടുംമൂന്നും സ്ഥാനം നേടി. 18ൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ബിട്ടൊ ജോസഫ്, എസ് പ്രണവ്, മോഹിത് കുമാർ പട്ടേൽ എന്നിവരും പെൺകുട്ടികളിൽ രേവതി രാജൻ, എ അനുശ്രേയ, നിവ്യമോൾ തോമസ് എന്നിവരും യഥാക്രമം ഒന്നുമുതൽ മൂന്നുവരെ സ്ഥാനം നേടി. മുതിർന്നവരിൽ കെ പ്രഭാകർ, സാബു പോൾ, സജി അഗസ്റ്റിൻ എന്നിവരും ടി വി തമ്പായി, ലവ്‌ലി ജോൺസൺ, എൻ സി നിർമല എന്നിവരും ഒന്നുമുതൽ മൂന്നുവരെ സ്ഥാനത്തെത്തി. സൈക്കിൾ റേസ് മാത്യു തെക്കേമുറി ഫ്‌ളാഗ് ഓഫ് ചെയ്തു. മാരത്തൺ അഞ്ജു ബോബി ജോർജ്, സണ്ണി ജോസഫ് എംഎൽഎ, ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, കനറാ ബാങ്ക് ഡിജിഎം ലത പി കുറുപ്പ് എന്നിവർ ഫ്‌ളാഗ് ഓഫ് ചെയ്തു. വീൽ ചെയർ റേസ് പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലനും റോളർ സ്‌കേറ്റിങ്ങും ഫാമിലി ഫൺ റണ്ണൂം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരനും ഫ്‌ളാഗ് ഓഫ് ചെയ്തു. Read on deshabhimani.com