കർഷകസംഘം ധർണ നാളെ
കണ്ണൂർ ഛത്തീസ്‌ഗഡിൽ പശുക്കടത്താരോപിച്ച് മൂന്ന് യുവാക്കളെ കൊലപ്പെടുത്തിയ സംഘപരിവാറിനെതിരെയുള്ള അഖിലേന്ത്യാ കിസാൻ സഭ പ്രതിഷേധത്തിന്റെ ഭാഗമായി കർഷകസംഘം ജില്ലാ കമ്മിറ്റി ബുധനാഴ്‌ച ഹെഡ് പോസ്‌റ്റോഫീസ് ധർണ നടത്തും. രാവിലെ 10ന് കിസാൻസഭ അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്യുമെന്ന് കർഷകസംഘം ജില്ലാ സെക്രട്ടറി എം പ്രകാശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർധിക്കുന്ന വിദ്വേഷകുറ്റകൃത്യങ്ങളിൽ നടപടി, ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ നിയമം, വിചാരണയും ശിക്ഷയും വേഗത്തിലാക്കാൻ അതിവേഗ കോടതി തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ. വില്ലേജ് കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനവുമുണ്ടാകും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി ഗോവിന്ദൻ, ട്രഷറർ എം സി പവിത്രൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com