ചരക്ക്‌ വാഹന പണിമുടക്ക് വിജയിപ്പിക്കുക

ഓൾ കേരള ​ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ആൻഡ്‌ ഓണേഴ്സ് കോ ഓഡിനേഷൻ ജില്ലാ കൺവൻഷൻ സിഐടിയു സംസ്ഥാന സെക്രട്ടറി 
കെ പി സഹദേവൻ ഉദ്ഘാടനംചെയ്യുന്നു.


കണ്ണൂർ വാടക നിർണയകമ്മിറ്റി തീരുമാനങ്ങൾ നടപ്പാക്കുക, പൊലീസ്‌, ആർടിഒ, മൈനിങ് ആൻഡ് ജിയോളജി, റവന്യു  ഉദ്യോഗസ്ഥരുടെ തൊഴിലാളിപീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌  ഒക്ടോബർ നാലിന്‌ നടത്തുന്ന ചരക്ക്‌  വാഹന പണിമുടക്ക് വിജയിപ്പിക്കാൻ  സംയുക്ത സമരസമിതി  ജില്ലാകൺവൻഷൻ തീരുമാനിച്ചു.  രണ്ടിന്‌  തൊഴിൽ കേന്ദ്രങ്ങളിൽ  പണിമുടക്ക്‌ പ്രതിജ്ഞയും  മൂന്നിന്‌  പന്തംകൊളുത്തി പ്രകടനവും സംഘടിപ്പിക്കും. കൺവൻഷൻ  സിഐടിയു സംസ്ഥാനസെക്രട്ടറി കെ പി സഹദേവൻ  ഉദ്ഘാടനം ചെയ്തു.  താവം ബാലകൃഷ്ണൻ അധ്യക്ഷനായി. എൻ എ കരീം, സി  വിജയൻ, കെ  ജയരാജൻ, അബ്ദുൾ ഗഫൂർ, കെ പി അസീസ്, കെ പി അബ്ദുൾ അസീസ്, കെ പവിത്രൻ എന്നിവർ സംസാരിച്ചു.  എ പ്രേമരാജൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News