പുഴയിൽ ആവേശത്തുഴ കരയിൽ ആർപ്പുവിളി‘ത്തിര’

കണ്ണാടിപ്പറമ്പ് വള്ളൂവൻകടവ് മുത്തപ്പൻ മടപ്പുര വള്ളുവൻകടവ് പുഴയിൽ സംഘടിപ്പിച്ച ഉത്തരകേരള വള്ളംകളിയിൽ വയക്കര വെങ്ങാട്ട് ഒന്നാം സ്ഥാനം നേടുന്നു


 കണ്ണാടിപ്പറമ്പ്  വളപട്ടണം പുഴയുടെ ഓളങ്ങളിൽ ആവേശത്തുഴയെറിഞ്ഞ് വള്ളങ്ങൾ കുതിച്ചപ്പോൾ കരയിൽ ആർപ്പുവിളികൾ നിറഞ്ഞു. വള്ളുവൻകടവ് മുത്തപ്പൻ മടപ്പുര  ആഭിമുഖ്യത്തിലാണ് വളപട്ടണം പുഴയിൽ രണ്ടാമത് ജലോത്സവം സംഘടിപ്പിച്ചത്. ആവേശകരമായ മത്സരത്തിന്‌  സാക്ഷിയാകാൻ നൂറുകണക്കിനാളുകളെത്തി. വാശിയേറിയ 15 പേരടങ്ങുന്ന പുരുഷ വിഭാഗം ഫൈനൽ മത്സരത്തിൽ വയൽക്കര വെങ്ങാട്ട് ജേതാക്കളായി. എ കെ ജി പൊടോത്തുരുത്തി രണ്ടാം സ്ഥാനം നേടി. വനിതകളുടെ മത്സരത്തിൽ കൃഷ്ണപിള്ള കാവുംചിറ ജേതാക്കളായി. എ കെ ജി മയ്യിച്ച രണ്ടാം സ്ഥാനം നേടി. 25 പേരടങ്ങുന്ന പുരുഷവിഭാഗം മത്സരത്തിൽ സാങ്കേതിക തടസ്സങ്ങൾ നേരിട്ടതിനാൽ  ഫൈനൽ മത്സരം നിർത്തിവെച്ചു. ജലോത്സവം കായിക മന്ത്രി വി അബ്ദു റഹ്‌മാൻ ഉദ്‌ഘാടനം ചെയ്തു. കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി. സിനിമാതാരം അനു ജോസഫ് മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ, കെ എൻ മുസ്തഫ, കെ രഞ്ജിത്ത്, കെ ബൈജു, പി വി ഗോപിനാഥ്‌, സി പി റഷീദ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി കോ–-ഓഡിനേറ്റർ കെ വി മുരളി മോഹൻ സ്വാഗതവും ചെയർമാൻ എ അച്യുതൻ നന്ദിയും പറഞ്ഞു . Read on deshabhimani.com

Related News