ജില്ലാ കോടതി സമുച്ചയം 
ഉദ്‌ഘാടനം ഡിസംബർ 26ന്‌

തലശേരി ജില്ലാ കോടതി സമുച്ചയം ഉദ്‌ഘാടനത്തിന്‌ മുന്നോടിയുള്ള അവലോകനയോഗത്തിൽ സ്‌പീക്കർ എ എൻ ഷംസീർ സംസാരിക്കുന്നു.


തലശേരി തലശേരി ജില്ലാ കോടതി സമുച്ചയം ഡിസംബർ 26ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. ന്യായാധിപരും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ  പങ്കെടുക്കും. ഉദ്‌ഘാടനം നാടിന്റെ ഉത്സവമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ്‌ സംഘാടകർ. ഉദ്‌ഘാടനത്തിന്‌ മുന്നോടിയായുള്ള പ്രവർത്തന അവലോകന യോഗം കോടതി ദ്വിശതാബ്ദിഹാളിൽ സ്‌പീക്കർ എ എൻ ഷംസീർ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ സെഷൻസ്‌ ജഡ്‌ജി കെ ടി നിസാർ അഹമ്മദ്‌ അധ്യക്ഷനായി.  യോഗത്തിൽ കുടുംബകോടതി ജഡ്‌ജി കെ ജെ ആൽബി, അഡീഷനൽ ജില്ലാ സെഷൻസ്‌ ജഡ്‌ജിമാരായ റൂബി കെ ജോസ്‌, ജെ വിമൽ, സിജെഎം ബി കരുണാകരൻ, ഗവ. പ്ലീഡർ കെ അജിത്‌കുമാർ, ബാർ അസോസിയേഷൻ സെക്രട്ടറി ജി പിഗോപാലകൃഷ്‌ണൻ, അഭിഭാഷകരായ കെ വിശ്വൻ, വിനോദ്‌കുമാർ ചമ്പളോൻ, വി രത്‌നാകരൻ, പ്രീതി പറമ്പത്ത്‌, എം ഷർഫുദ്ദീൻ, യു ഗീത,  ശിരസ്‌തദാർ വി മനോജ്‌കുമാർ, എ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.    എട്ട്‌ നില കെട്ടിടം,  136 മുറികൾ കിഫ്ബി ഫണ്ടിൽനിന്നുള്ള 57 കോടി രൂപ ചെലവിലാണ് കെട്ടിടസമുച്ചയം നിർമ്മിച്ചത്‌. നാലേക്കർ സ്ഥലത്ത്‌ വിവിധ കെട്ടിടങ്ങളിൽ പ്രവൃത്തിക്കുന്ന 14  കോടതികൾ എട്ടുനിലകളുള്ള ഒറ്റകെട്ടിടത്തിലേക്ക്‌ ഇനി മാറും. പുതിയകെട്ടിടത്തിൽ 136 മുറികളുണ്ട്. സാക്ഷികൾക്കുള്ള വിശ്രമമുറികൾ, ബാങ്ക്, പോസ്റ്റ് ഓഫീസ്, കാന്റീൻ തുടങ്ങിയവയും അനുബന്ധമായുണ്ട്‌. പുതിയ കെട്ടിടത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാൻ 80 ലക്ഷം രൂപ ചെലവിൽ സോളാർ സൗകര്യവും ഒരുക്കിയിട്ടുണ്ട്.  നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിജിലൻസ് കോടതിക്കും വ്യവസായ ട്രൈബ്യൂണലിന്റെ ക്യാമ്പ് സിറ്റിങ്ങിനും കാസർകോട്‌, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകൾക്കായി അനുവദിച്ച കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലനും മയക്കുമരുന്ന് കേസുകൾ കൈകാര്യം ചെയ്യുന്ന എൻഡിപിഎസ് കോടതിയും തലശേരി കോടതി കോംപ്ലക്സിലേക്ക്‌ പ്രവർത്തനം മാറ്റും.     Read on deshabhimani.com

Related News