ഗ്രീക്കോ റോമൻ ഗുസ്തിയിൽ തിരുവനന്തപുരം
പയ്യന്നൂർ മാർഷൽ ആർട്സ് യോഗ ആൻഡ് ഫിറ്റ്നസ് അക്കാദമി പയ്യന്നൂരിൽ സംഘടിപ്പിച്ച സംസ്ഥാന പവർ ഫെസ്റ്റിൽ സംസ്ഥാന സബ് ജൂനിയർ ഗ്രീക്കോ റോമൻ ഗുസ്തിയിൽ തിരുവനന്തപുരം ജേതാക്കളായി. ഞായറാഴ്ച സബ് ജൂനിയർ ഫ്രീസ്റ്റൈൽ ഗുസ്തി ചാമ്പ്യൻഷിപ്പ് എം വിജിൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ശശി വട്ടക്കൊവ്വൽ അധ്യക്ഷനായി. പയ്യന്നൂർ നഗരസഭ വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ, രാജീവൻ പച്ച, എം വി പ്രകാശൻ, വി എൻ മുഹമ്മദ് ഫൈസൽ, അഞ്ജന പി കുമാർ, രമ്യ ബാലൻ, പത്മനാഭൻ ഗുരിക്കൾ, വി ഉപേന്ദ്ര ഷേണായി, എം പി രവീന്ദ്രൻ, ഡി സുനിൽ എന്നിവർ സംസാരിച്ചു. മത്സര വിജയികൾക്ക് അഡ്വ. കെ വിജയകുമാർ സമ്മാനങ്ങൾ നൽകി. തിങ്കൾ രാവിലെ 10ന് സംസ്ഥാന വനിത ഗുസ്തി ചാമ്പ്യൻഷിപ്പ് പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി വത്സല ഉദ്ഘാടനംചെയ്യും. വൈകിട്ട് കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ വി പ്രദീപൻ സമ്മാനങ്ങൾ വിതരണംചെയ്യും. Read on deshabhimani.com