പിണറായി പാറപ്രം സമ്മേളനം: സെമിനാർ

കാപ്പുമ്മലിൽ ‘നവോത്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും' വിഷയത്തിൽ നടന്ന സെമിനാർ 
പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്യുന്നു


പിണറായി  കമ്യൂണിസ്റ്റ് പാർടി കേരളഘടകം രൂപീകരണത്തിന്റെ പരസ്യ പ്രഖ്യാപന സമ്മേളനത്തിന്റെ എൺപത്തിയഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി കാപ്പുമ്മലിൽ ‘നവോത്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും' വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.  പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്തു. കോങ്കി രവീന്ദ്രൻ അധ്യക്ഷനായി. ടി സുധീർ, കെ അനുശ്രീ, സി പ്രദീപൻ, കുറ്റ്യൻ രാജൻ എന്നിവർ സംസാരിച്ചു. 24ന് പാറപ്രത്ത് ‘കേരളത്തിന്റെ സാമൂഹ്യമാറ്റത്തിൽ കമ്യൂണിസ്റ്റ് പാർടിയുടെ പങ്ക്' സെമിനാർ അഡ്വ. കെ അനിൽകുമാർ  ഉദ്ഘാടനംചെയ്യും. Read on deshabhimani.com

Related News