വിദ്യാലയങ്ങളൊരുക്കി പച്ചത്തുരുത്തുകൾ
കണ്ണൂർ വിദ്യാലയ പച്ചത്തുരുത്ത് പദ്ധതിയിൽ മാതൃകയായി കൂത്തുപറമ്പ് ബ്ലോക്കിലെ വിദ്യാലയങ്ങൾ-. തരിശിടങ്ങളിൽ പച്ചപ്പ് പടർത്തി നെറ്റ് സീറോ കാർബൺ ലക്ഷ്യം നേടാൻ ഹരിത കേരളം മിഷൻ ആവഷ്കരിച്ചതാണ് പച്ചത്തുരുത്ത് പദ്ധതി. പരിസ്ഥിതി ദിനത്തിലാണ് പദ്ധതി ബ്ലോക്ക് പരിധിയിലെ ഏഴ് വിദ്യാലയങ്ങളിൽ തുടക്കം കുറിച്ചത്. സ്കൂളുകളിൽ തരിശായ ഭൂമി കണ്ടെത്തിയാണ് വിദ്യാലയ പച്ചത്തുരുത്തുകൾ നിർമിച്ചത്. ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ വട്ടോളി എൽപി സ്കൂൾ, ചിറ്റാരിപ്പറമ്പ് ഹൈസ്‌കൂൾ, ചെള്ളത്തുവയൽ എൽപി സ്കൂൾ, തൊടീക്കളം എൽപി സ്കൂൾ, തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ വടക്കേ പൊയിലൂർ എൽപി സ്കൂൾ, മാങ്ങാട്ടിടം പഞ്ചായത്തിലെ ആയിത്തറ മമ്പറം സ്കൂൾ, വട്ടിപ്രം യു പി സ്കൂൾ എന്നിവിടങ്ങളിൽ തൈകൾ നട്ടു. ഏഴ് വിദ്യാലയങ്ങളിലായി 72 സെന്റ് ഭൂമിയിലാണ് പച്ചത്തുരുത്ത് ഒരുക്കിയത്. വട്ടിപ്രം യു പി സ്കൂളിൽ 50 സെന്റ് ഭൂമിയിലാണ് തൈകൾ നട്ടത്. നാല് വിദ്യാലയങ്ങളിൽകൂടി പച്ചത്തുരുത്തുകൾ നിർമിക്കാനുള്ള ഒരുക്കത്തിലാണ്. Read on deshabhimani.com