കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഭൂമി പാട്ടത്തിന് തീരുമാനത്തിൽനിന്ന് റെയിൽവേ 
പിന്മാറണം: വി ശിവദാസൻ



കണ്ണൂർ  കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഭൂമി സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നൽകാനുള്ള തീരുമാനത്തിൽനിന്ന് റെയിൽവേ അധികൃതർ പിന്മാണമെന്നാവശ്യപ്പെട്ട്‌  റെയിൽവേ മന്ത്രിക്കും സതേൺ റെയിൽവേ ജനറൽ മാനേജർക്കും  വി ശിവദാസൻ എംപി കത്ത് നൽകി. യാത്രക്കാർക്ക് ആവശ്യമുള്ള ശുചിമുറികൾ, മതിയായ വിശ്രമസ്ഥലം, നാലാം പ്ലാറ്റ്ഫോം നിർമിക്കുന്നതുൾപ്പെടെയുള്ള കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ  അടിസ്ഥാന  വികസനത്തിന് സ്ഥലം ആവശ്യമാണ്. എന്നാൽ, ഇതിനോട്  മുഖംതിരിച്ചുനിൽക്കുന്ന റെയിൽവേ, കോടിക്കണക്കിന് രൂപ വിലവരുന്ന  ഭൂമി ചുളുവിലയ്ക്ക് സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നൽകാനുള്ള ശ്രമത്തിലാണ്. ഇത്  ഓരോ ദിവസവും ആയിരക്കണക്കിനാളുകൾ യാത്ര ചെയ്യുന്ന കണ്ണൂർ റെയിൽവേ സ്റ്റേഷനോടും യാത്രക്കാരോടുമുള്ള വെല്ലുവിളിയാണെന്നും തീരുമാനത്തിൽനിന്ന് റെയിൽവേ അധികൃതർ പിന്മാറണമെന്നും കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാൻ അടിയന്തര നടപടി കൈക്കൊള്ളണമെന്നും  എംപി ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News