നിടുംപൊയിൽ റോഡിൽ ‘ശുചിത്വവേലി’

മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ ലോഗോ കലക്ടർ അരുൺ കെ വിജയന് നൽകി 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ പ്രകാശിപ്പിക്കുന്നു


കണ്ണൂർ മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ ജില്ലാതല ഉദ്‌ഘാടനത്തിന്റെ ഭാഗമായി നിടുംപൊയിൽ റോഡിൽ ശുചിത്വവേലി തയ്യാറായി. നിടുംപൊയിൽ –-വയനാട്‌ റോഡിൽ മാലിന്യം വലിച്ചെറിയുന്നത് തടയാനാണ്‌   ‘ശുചിത്വ വേലി' നിർമിച്ചത്‌. വിനോദസഞ്ചാരികൾ ഏറെ കടന്നുപോകുന്ന  റോഡിൽ മാലിന്യം വലിച്ചെറിയുന്നത്‌ ശാശ്വതമായി തടയുകയാണ്‌ ലക്ഷ്യം. ക്യാമ്പയിൻ ആരംഭിക്കുന്ന ഗാന്ധിജയന്തി ദിനത്തിൽ ജില്ലയിൽ 93 മാലിന്യ സംസ്‌കരണ മാതൃകകൾ ഉദ്‌ഘാടനംചെയ്യും.   ‘മാലിന്യമുക്തം നവകേരളം’- ജനകീയ ക്യാമ്പയിൻ  പ്രവർത്തനം അവലോകനം ചെയ്‌ത്‌  ജില്ലാ നിർവാഹകസമിതിയുടെ രണ്ടാമത്തെ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യയുടെ അധ്യക്ഷതയിൽ ചേർന്നു. കലക്ടർ അരുൺ കെ വിജയൻ സ്വാഗതം പറഞ്ഞു. ഹരിത കേരളം മിഷൻ ജില്ലാ കോ ഓഡിനേറ്റർ ഇ കെ സോമശേഖരൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു.   ഗാന്ധിജയന്തി ദിനം മുതൽ മാർച്ച് 30വരെയാണ് ക്യാമ്പയിൻ.  ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും നിർവഹണസമിതി രൂപീകരിച്ചു. വാർഡുതല യോഗങ്ങൾ പുരോഗമിക്കുന്നു. മാലിന്യ സംസ്കരണത്തിന്റെ സമസ്ത മേഖലകളിലുമുള്ള സുസ്ഥിര മാറ്റത്തിനാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. ക്യാമ്പയിന്‌ മുന്നോടിയായി ജൈവ –-അജൈവ –-ദ്രവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിലുള്ള പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിക്കാൻ യോഗത്തിൽ തീരുമാനമായി.  ക്യാമ്പയിനായി തയ്യാറാക്കിയ ലോഗോ പ്രകാശിപ്പിച്ചു. 
 ചെങ്കൽ ക്വാറികളിൽ 
മാലിന്യം തള്ളിയാൽ 
നടപടി ചെങ്കൽ ക്വാറികളിൽ ലോറികളിൽ കൊണ്ടുവന്ന്‌  മാലിന്യം തള്ളുന്നുവെന്ന പരാതി പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ  കലക്ടർ അരുൺ കെ വിജയൻ നിർദേശം നൽകി. മാലിന്യം തള്ളുന്നയിടത്ത്‌ കർശന നിരീക്ഷണം ഏർപ്പെടുത്തും. മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിനിന്റെ ജില്ലാ നിർവാഹക സമിതി യോഗത്തിലാണ് തദ്ദേശ ജോ. ഡയറക്ടർക്ക്  നിർദേശം നൽകിയത്. കണ്ണൂർ കോർപറേഷനിലെ മാലിന്യ സംസ്‌കരണവും അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഉണ്ടാക്കുന്ന പ്രശ്‌നവുമായി ബന്ധപ്പെട്ട് യോഗംചേരും.    Read on deshabhimani.com

Related News