ട്രാക്കിലും ഫീൽഡിലും താരപ്പിറവി



 തലശേരി ജില്ലാ സ്‌കൂൾ കായികമേളയിൽ  പിറന്നത്‌ 17 റെക്കോഡുകൾ. ട്രാക്കിലും ഫീൽഡിലും   താരപ്പിറവി പ്രഖ്യാപിച്ചാണ്‌  ഒളിമ്പിക്‌സ്‌ മാതൃകയിലുള്ള മേളയ്‌ക്ക്‌ കൊടിയിറങ്ങിയത്‌. ആദ്യദിനം എട്ടും രണ്ടാംദിനം ആറും റെക്കോഡുകൾ മാറ്റിയെഴുതി. അവസാനദിനം കുറിച്ചത്‌ മൂന്ന്‌ റെക്കോഡ്‌.  ബുധനാഴ്ച  ജൂനിയർ പെ ൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ കണ്ണൂർ ജിവിഎച്ച്എസിലെ അഞ്ജന സാബു റെക്കോഡിട്ടു.  1.7.32 സമയത്തിൽ ഫിനിഷിങ് ലൈൻ തൊട്ടു. കഴിഞ്ഞവർഷം സംസ്ഥാന സ്കൂൾ കായികമേളയിൽ 400 മീറ്റർ ഹർഡിൽസിൽ വെങ്കലം നേടി. പട്‌നയിൽ നടന്ന നാഷണൽ ഗെയിംസിലും പങ്കെടുത്തു. ഇരിട്ടി ഉളിക്കൽ ഒറവക്കൽ സാബു ലൂക്കോസ്–- -റീന ദമ്പതികളുടെ മകളാണ്.  അങ്ങാടിക്കടവ് സേക്രട്ട് ഹോർട്ട് എച്ച്എസ്എസിലെ ദിവ്യ ബാബുവിന്റെ 1.09.82ന്റെ റെക്കോഡാണ് തിരുത്തിയത്. സീനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ പ്രാപ്പൊയിൽ ഗവ. എച്ച്എസ്എസിലെ അലൻ രാജേഷ് പുതിയസമയം കുറിച്ചു. 57.27 സെക്കൻഡിൽ ഫിനിഷ്ചെയ്തു.മാത്തിൽ ജിഎച്ച്എസ്എസിലെ ഗോകുൽ ആനന്ദിന്റെ  0. 59.13 എന്ന സമയമാണ് തിരുത്തിയത്‌. ജൂനിയർ ബോയ്സ്‌ 200 മീറ്റർ ഓട്ടത്തിൽ കടന്നപ്പള്ളി ജിഎച്ച്എസ്എസിലൈ  ടി കെ ശ്രീനന്ദും സമയംപുതുക്കി.  23.21 സെക്കൻഡിലാണ്‌ ഓടിയെത്തിയത്‌.  ജിഎച്ച്എസ് മാത്തിലിലെ എൻ വി അജലിന്റെ 23.66 സെക്കൻഡാണ്‌ തിരുത്തിക്കുറിച്ചത്‌. 100 മീറ്ററിലും ശ്രീനന്ദ് സ്വർണം നേടി.   Read on deshabhimani.com

Related News