വനിതാ കമീഷൻ സിറ്റിങ്ങിൽ 14 പരാതി തീർപ്പാക്കി
കണ്ണൂർ വനിതാ കമീഷൻ സിറ്റിങ്ങിൽ പരിഗണിച്ച 62 പരാതികളിൽ പതിനാലെണ്ണം തീർപ്പാക്കി. അഞ്ച് പരാതി പൊലീസിന്റെ റിപ്പോർട്ടിനും രണ്ടെണ്ണം ജാഗ്രതാ സമിതിയുടെ റിപ്പോർട്ടിനും അയച്ചു. രണ്ടെണ്ണം ജില്ലാ നിയമ സഹായ അതോറിറ്റിയുടെ സഹായം ലഭിക്കുന്നതിന് നൽകി. 39 പരാതികൾ അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും. കലക്ടറേറ്റ് ഓഡിറ്റോറിയത്തിലെ സിറ്റിങ്ങിൽ വനിതാ കമീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷ, അഭിഭാഷകരായ ചിത്തിര ശശിധരൻ, പ്രമീള, കൗൺസലർ മാനസ ബാബു, പൊലീസ് ഉദ്യോഗസ്ഥ കെ കെ മിനി എന്നിവർ പങ്കെടുത്തു. Read on deshabhimani.com