ജില്ലാ ശാസ്‌ത്രമേള ഇന്ന് തുടങ്ങും
കണ്ണൂർ ജില്ലാ ശാസ്‌ത്ര– -ഗണിതശാസ്‌ത്ര–- സാമൂഹ്യശാസ്‌ത്ര–- ഐടി –- പ്രവൃത്തി പരിചയമേള വ്യാഴാഴ്‌ച തുടങ്ങും. കണ്ണൂർ സെന്റ് മെക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനംചെയ്യും. ഹൈസ്‌കൂൾ വിഭാഗം മത്സരങ്ങൾ വ്യാഴാഴ്‌ചയും ഹയർസെക്കൻഡറി വിഭാഗം മത്സരങ്ങൾ വെള്ളിയാഴ്‌ചയുമാണ്. യുപി, എച്ച്‌എസ്, എച്ച്‌എസ്‌എസ് വിഭാഗം അധ്യാപകർക്കുള്ള മത്സരങ്ങളും ഇതോടൊപ്പം നടക്കും. ഐടി –- ഗണിതശാസ്‌ത്ര മേളകൾ സെന്റ് മെക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്‌കൂളിലാണ് നടക്കുക. ഹൈസ്‌കൂൾ വിഭാഗത്തിന് വ്യാഴാഴ്‌ചയും ഹയർ സെക്കൻഡറി വിഭാഗത്തിന് വെള്ളിയാഴ്‌ചയുമാണ് മൽസരങ്ങൾ. സാമൂഹ്യ ശാസ്‌ത്രമേള ഹൈസ്‌കൂൾ–- ഹയർസെക്കൻഡറി മത്സരങ്ങൾ വ്യാഴം, വെള്ളി ദിവസങ്ങളിലായി പയ്യാമ്പലം ഗവ. ഗേൾസ് എച്ച്‌എസ്‌എസിൽ നടക്കും. ചൊവ്വ ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന പ്രവൃത്തി പരിചയമേളയിൽ ഹൈസ്‌കൂൾ വിഭാഗം വ്യാഴവും എച്ച്‌എസ്‌എസ് വിഭാഗം വെള്ളിയുംനടക്കും. 34 ഇനങ്ങളിലായി തത്സയമത്സരങ്ങളാണ് ഉണ്ടാവുക. നിർമാണവസ്‌തുക്കളുടെ പ്രദർശനം പകൽ 1.30 മുതൽ 2.30വരെ നടക്കും. 15 സബ്‌ജില്ലകളിൽനിന്നായി നാലായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കുന്ന മേളയിൽ ഭക്ഷണവിതരണം മുനിസിപ്പൽ എച്ച്‌എസ്‌എസിലാണ്. മേളയുടെ സമാപനവും സമ്മാനവിതരണവും വെള്ളി വൈകിട്ട് നാലിന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്‌ഘാടനംചെയ്യും. Read on deshabhimani.com