മലയോരത്തിന്റെ ആവേശമായി
കോളയാട് മലയോര കർഷക മണ്ണായ കോളയാട് സിപിഐ എം പേരാവൂർ ഏരിയാ സമ്മേളനത്തിന് ഉജ്വല തുടക്കം. മുതിർന്ന അംഗം പി തങ്കപ്പൻ പതാക ഉയർത്തി. കോളയാട് മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ സംസ്ഥാന കമ്മിറ്റിയംഗം എൻ ചന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. സി ടി അനീഷ് താൽക്കാലിക അധ്യക്ഷനായി. തങ്കമ്മ സ്‌കറിയ രക്തസാക്ഷി പ്രമേയവും ജാഫർ നല്ലൂർ അനുശോചന പ്രമേയവും അവതിരിപ്പിച്ചു. സി ടി അനീഷ്, കെ ജെ ജോസഫ്, നജ്‌മത്ത് ഉമ്മർ, കെ കെ ഗിരീഷ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ഏരിയാ സെക്രട്ടറി എം രാജൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ പൊതുചർച്ച തുടങ്ങി. സംസ്ഥാനകമ്മിറ്റിയംഗം വി ശിവദാസൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കാരായി രാജൻ, പി ഹരീന്ദ്രൻ, പി പുരുഷോത്തമൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ശ്രീധരൻ, വി ജി പത്മനാഭൻ, ബിനോയ് കുര്യൻ, എൻ വി ചന്ദ്രബാബു എന്നിവർ പങ്കെടുക്കുന്നു. സംഘാടകസമിതി കൺവീനർ എ ഷാജു സ്വാഗതം പറഞ്ഞു. 11 ലോക്കലുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 140 പ്രതിനിധികളും 19 ഏരിയാ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 159 പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ഞായർ വൈകിട്ട് നാലിന് കോളയാട് ടൗൺ കേന്ദ്രീകരിച്ച് റെഡ് വളന്റിയർ മാർച്ചും ബഹുജന പ്രകടനവും ആരംഭിക്കും. പൊതുസമ്മേളനം സീതാറാം യെച്ചൂരി നഗറിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു ഉദ്‌ഘാടനംചെയ്യും. Read on deshabhimani.com