കൺസ്യൂമർഫെഡിന്റെ ക്രിസ്‌മസ്–-പുതുവത്സര വിപണി തുടങ്ങി
കണ്ണൂർ കൺസ്യൂമർഫെഡിന്റെ ക്രിസ്‌മസ്–-പുതുവത്സര വിപണി പൊലീസ് ക്ലബ് ജിമ്മി ജോർജ് ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനംചെയ്‌തു. കൺസ്യൂമർഫെഡ് ഡയറക്ടർ കെ പി പ്രമോദൻ അധ്യക്ഷനായി. കൗൺസിലർ സുരേഷ്‌ബാബു എളയാവൂർ, കൺസ്യൂമർ ഫെഡ് അസി. റീജണൽ മാനേജർ വി കെ രാജേഷ്, സുധീർബാബു, കൊല്ലേൻ മോഹനൻ എന്നിവർ സംസാരിച്ചു. അരി, പഞ്ചസാര, ചെറുപയർ, മുളക്, മല്ലി, വെളിച്ചെണ്ണ, കടല ഉൾപ്പെടെ പതിമൂന്നിനം സബ്‌സിഡിയോടെ ലഭിക്കും. നോൺ സബ്‌സിഡി ഉൽപ്പന്നങ്ങളായ ത്രിവേണി തേയില, ബിരിയാണി അരി, ആട്ട, റവ, മൈദ, അരിപ്പൊടി തുടങ്ങിയവ ഉൾപ്പെടെ മാർക്കറ്റ് വിലയേക്കാൾ വിലകുറച്ച് വിതരണം ചെയ്യുന്നുണ്ട്. ക്രിസ്‌മസ്–- പുതുവത്സര കേക്കുകൾ , ത്രിവേണി നോട്ട് ബുക്കുകളുടെ ഡിസ്‌കൗണ്ട് കച്ചവടവുമുണ്ട്. ജിമ്മി ജോർജ് ഹാളിലെ വിപണിയിൽനിന്ന് 300 കുടുംബങ്ങൾക്കും ത്രിവേണി സൂപ്പർ മാർക്കറ്റിൽനിന്ന് 75 കുടുംബങ്ങൾക്കും സബ്‌സിഡി വിതരണം ഉണ്ടാകും. ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തിയിട്ടുണ്ട്. സബ്‌സിഡി സാധനങ്ങൾക്ക് പുറമെ നോൺസബ്‌സിഡി സാധനങ്ങളും പത്തുമുതൽ 40ശതമാനംവരെ വിലക്കുറവിൽ ലഭിക്കും. Read on deshabhimani.com