തിരിച്ചുനൽകി, സ്‌നേഹരുചി
തലശേരി അടുപ്പിലെ തീയായിരുന്നു ലീലേച്ചിയുടെ ജീവിതത്തിന്റെ ഊർജം. വച്ചുംവേവിച്ചും കാലങ്ങളായി കുട്ടികളെ ഊട്ടിയ ഇല്ലത്തുതാഴെ വയലളം വെസ്റ്റ് എൽപി സ്കൂളിലെ പാചകത്തൊഴിലാളി ലീല നടയിൽ 38 വർഷത്തെ സേവനം അവസാനിപ്പിക്കുമ്പോൾ ഉചിതമായ യാത്രയയപ്പ് നൽകാതെയെങ്ങനെ. കൈപ്പുണ്യം രുചിച്ചറിഞ്ഞ പൂർവവിദ്യാർഥികളടക്കമുള്ള നിരവധി പേർ യാത്രയയപ്പിനെത്തി. ഭക്ഷണം പാഴാക്കാതെ കഴിക്കേണ്ടതിന്റെ പ്രാധാന്യം വിളമ്പുന്ന സമയത്ത് ലീലേച്ചി വിദ്യാർഥികളോട് പറയുന്ന കാര്യം പലരും ചടങ്ങിൽ ഓർത്തെടുത്തു. യാത്രയയപ്പ് യോഗം സി ഗോപാലൻ ഉദ്ഘാടനംചെയ്തു. കെ ലിജിത്ത് അധ്യക്ഷനായി. പ്രധാനാധ്യാപിക കെ മിനി, ബേബി സുജാത, കെ എം ബാലൻ, കെ തുളസീദാസ്, എ കെ ചന്ദ്രൻ, ഇ വിജയകൃഷ്ണൻ, എം ശോഭ, എ വി ശൈലജ, വി ഷൈമ, ബേബി സുധ, സ്നേഹലത, വി സിന്ധു, രാജേഷ് പനങ്ങാട്ടിൽ എന്നിവർ സംസാരിച്ചു. Read on deshabhimani.com