കന്നുകാലി ഇൻഷുറൻസ് 
പദ്ധതി നടപ്പാക്കും: മന്ത്രി

മൃ​ഗസംരക്ഷണ വകുപ്പിന്റെ കണ്ണൂർ മേഖല രോഗനിർണയ ലബോറട്ടറിയിലെ മൈക്രോ ബയോളജി ആന്റ് ബയോടെക്നോളജി വിഭാഗം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു.


കണ്ണൂർ സംസ്ഥാനത്ത് സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന്  മന്ത്രി ജെ ചിഞ്ചുറാണി. മൃഗസംരക്ഷണ വകുപ്പിന്റെ  മേഖലാ രോഗനിർണയ ലബോറട്ടറിയിലെ മൈക്രോബയോളജി, ബയോടെക്‌നോളജി വിഭാഗം ഉദ്ഘാടനവും 'ഗോവർധിനി' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.  മൃഗസംരക്ഷണ വകുപ്പിന്റെ മലബാർ മേഖലയിലെ ഏക റഫറൽ ലബോറട്ടറിയാണ് കണ്ണൂരിലേത്‌. നിലവിൽ പാത്തോളജി, മോളിക്യുലാർ ബയോളജി വിഭാഗങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. റിയൽടൈം പിസിആർ ഉപയോഗിച്ച് മൃഗങ്ങളിലെ ബാക്ടീരിയ, വൈറസ്, ഫംഗസ്, പ്രോട്ടോസോവ എന്നിവ മൂലമുണ്ടാകുന്ന രോഗങ്ങളുടെ നിർണയവും വെറ്ററിനറി പബ്ലിക്ക് ഹെൽത്തുമായി ബന്ധപ്പെട്ട മൈക്രോബയോളജി വിഭാഗവുമാണ് ഇപ്പോൾ സജ്ജമാക്കിയിട്ടുള്ളത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. വി ശിവദാസൻ എംപി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ എന്നിവർ വിശിഷ്ടാതിഥികളായി. ഡോ. ഇ.കെ പ്രീത റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. ഒ എം അജിത, ഡോ. എം വിനോദ് കുമാർ, ഡോ. കെ ഷൈനി, ഡോ. വി. പ്രശാന്ത്‌,  ഡോ. പി കെ പത്മരാജ് തുടങ്ങിയവർ സംസാരിച്ചു.   Read on deshabhimani.com

Related News