ലൈബ്രറി കൗൺസിൽ 
പുസ്തകോത്സവത്തിന് ഇന്ന് തുടക്കം



കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ പുസ്തകോത്സവത്തിന് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ വെള്ളിയാഴ്ച തുടക്കമാകും. വൈകിട്ട് മൂന്നിന്  മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനംചെയ്യും.    കഥാകൃത്ത് ടി പത്മനാഭൻ വിശിഷ്ടാതിഥിയാകും. തായാട്ട് ശങ്കരൻ ജന്മശതാബ്ദി അനുസ്മരണം ഡോ. കെ പി മോഹനൻ ഉദ്ഘാടനംചെയ്യും. ചിന്ത പബ്ലിഷേഴ്സ്, ഡിസി ബുക്സ്, എൻബിഎസ്,  മാതൃഭൂമി ബുക്സ് തുടങ്ങി സംസ്ഥാനത്തെ  77 പ്രസാധകരുടെ 150ൽപ്പരം സ്റ്റാളുകൾ മേളയിലുണ്ടാകും. സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സർവ വിജ്ഞാനകോശം, മലയാളം സർവകലാശാലാ പുസ്തകവിഭാഗം, കേരള മീഡിയ അക്കാദമി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും കേന്ദ്രസർക്കാരിന്റെ  കീഴിലുള്ള നാഷണൽ ബുക്ക് ട്രസ്റ്റും (എൻബിടി ) പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പബ്ലിക്കേഷൻ വിഭാഗവും  പങ്കെടുക്കും. വെള്ളി രാവിലെ ഒമ്പതു മുതൽ പുസ്തക വിൽപ്പന ആരംഭിക്കും. ഗ്രന്ഥശാലകൾക്ക് 33 ശതമാനം വിലക്കിഴിവുണ്ട്‌. നാലു ദിവസത്തെ മേളയിൽ കലാപരിപാടികളുമരങ്ങേറും Read on deshabhimani.com

Related News