കണ്ണപുരത്ത് സംവാദസദസ്സ്
കണ്ണപുരം ചിന്താധാരകളെ സജീവമാക്കി കണ്ണപുരത്ത് സംവാദസദസ്സ്. പി വി പഠന ഗവേഷണ കേന്ദ്രവും പുരോഗമന കലാസാഹിത്യസംഘവും ചേർന്നാണ് ‘കെ ഇ എൻ സംവാദങ്ങളുടെ ആൽബം ' കേരളം പ്രത്യക്ഷത്തിനുമപ്പുറം എന്ന പേരിൽ സംവാദ സമ്മേളനം സംഘടിപ്പിച്ചത്. ചെറുകുന്ന് സൗത്ത് എൽപി സ്കൂൾ ഓഡിറ്റോറിയത്തിൽ ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം സ്വരാജ് ഉദ്ഘാടനംചെയ്തു. പ്രൊഫ. കെ പി മോഹനൻ, ഡോ. അനിൽ ചേലേമ്പ്ര, പ്രൊഫ. പി കെ പോക്കർ എന്നിവർ വിഷയം അവതരിപ്പിച്ചു. കെ ഇ എൻ, കെ വി ശ്രീധരൻ എന്നിവർ സംസാരിച്ചു റഫ്സാന ഖാദറിന്റെ കഥാസമാഹാരം എം സ്വരാജ് പ്രകാശിപ്പിച്ചു. ഡോ.കെ എച്ച് സുബ്രഹ്മണ്യൻ ഏറ്റുവാങ്ങി. വിവിധ സെഷനുകളിൽ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എൻ സുകന്യ, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സംഘടനാ സെക്രട്ടറി എം കെ മനോഹരൻ, എ വി അജയകുമാർ, ജില്ലാ സെക്രട്ടറി നാരായണൻ കാവുമ്പായി, ജില്ലാ പ്രസിഡന്റ് ടി പി വേണുഗോപാൽ എന്നിവർ അധ്യക്ഷരായി. എൻ ശ്രീധരൻ, ടി കെ ദിവാകരൻ, ഇ ബാലചന്ദ്രൻ, കെ കെ റാം, സി വി സുരേഷ് ബാബു എന്നിവർ സ്വാഗതം പറഞ്ഞു. Read on deshabhimani.com