കണ്ണൂർ പുഷ്പോത്സവം: ലോഗോ പ്രകാശിപ്പിച്ചു
കണ്ണൂർ ജില്ലാ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന പുഷ്പോത്സവത്തിന്റെ ലോഗോ സിറ്റി പൊലീസ് കമീഷണർ അജിത്കുമാർ പ്രകാശിപ്പിച്ചു. സെക്രട്ടറി പി വി രത്നാകരൻ ലോഗോ ഏറ്റുവാങ്ങി. വി പി കിരൺ അധ്യക്ഷനായി. ട്രഷറർ കെ എം ബാലചന്ദ്രൻ, ഇ ജി ഉണ്ണികൃഷ്ണൻ, ടി പി വിജയൻ എന്നിവർ സംസാരിച്ചു. എം കെ മൃദുൽ സ്വാഗതവും സി അബ്ദുൽ ജലീൽ നന്ദിയുംപറഞ്ഞു. കണ്ണൂർ പൊലീസ് മൈതാനിയിൽ ജനുവരി 16ന് ആരംഭിക്കുന്ന പുഷ്പോത്സവം 27ന് സമാപിക്കും. Read on deshabhimani.com