കീച്ചേരിയിലെ കവർച്ച: 
തെളിവെടുപ്പ്‌ നടത്തി

കവർച്ചാ കേസിലെ പ്രതി ലിജേഷിനെ കീച്ചേരിയിലെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ


 പാപ്പിനിശേരി കീച്ചേരിയിലെ പ്രവാസിയുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതിയെ സ്ഥലത്തെത്തിച്ച്‌ തെളിവെടുത്തു. കീച്ചേരി പാറക്കടവ് റോഡിലെ നിയാസിന്റെ വീട്ടിൽ കവർച്ച നടത്തിയ  വളപട്ടണം കവർച്ചക്കേസിലും പ്രതിയായ ലിജേഷിനെയാണ് വളപട്ടണം പൊലീസ് സംഘം വീട്ടിലെത്തിച്ച് തെളിവെടുത്തത്.  വളപട്ടണത്തെ കവർച്ചക്കേസിൽ  ചോദ്യം ചെയ്തപ്പോഴാണ് കീച്ചേരിയിലെ മോഷണവിവരം പുറത്തറിഞ്ഞത്‌.   കഴിഞ്ഞ വർഷം നടന്ന സംഭവത്തിൽ വീട്‌ കുത്തിത്തുറന്ന്‌ 4.5 ലക്ഷം രൂപയും 11 പവൻ സ്വർണവുമാണ് ലിജേഷ്‌  മോഷ്ടിച്ചത്. കേസിൽ ലിജേഷിനെ കണ്ണൂർ കോടതി തിങ്കളാഴ്‌ച പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. മോഷണമുതൽ കണ്ടെത്തിയിട്ടില്ല.  തിങ്കൾ രാവിലെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയശേഷമാണ് കീച്ചേരിയിലെ  കേസിൽ  വളപട്ടണം പൊലീസ്  അറസ്റ്റ്  രേഖപ്പെടുത്തിയത്‌.    പ്രതിയുടെ വിരലടയാളം ഉൾപ്പെടെ കീച്ചേരിയിലെ വീട്ടിൽനിന്ന്‌   ലഭ്യമായിരുന്നു.    അന്വേഷകസംഘത്തിൽ വളപട്ടണം എസ്ഐ ഉണ്ണിക്കൃഷ്ണൻ, ഗ്രേഡ് എസ്ഐ അജയൻ,  പൊലിസ് ഓഫീസർമാരായ പ്രജിത്‌, നൗഷാദ്, കിരൺ എന്നിവരാണുണ്ടായത്. വളപട്ടണത്തെ അരി വ്യാപാരി  അഷ്‌റഫിന്റെ വീട്ടിൽനിന്ന്‌ 267 പവനും 1.21 കോടി രൂപയുമാണ് പ്രതി കൊള്ളയടിച്ചത്‌.   Read on deshabhimani.com

Related News