പരാതിക്കാരെ ബഹിഷ്‌കരിക്കാൻ യൂത്ത്‌കോൺഗ്രസ്‌



 തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ക്രമക്കേടിനെക്കുറിച്ച്‌ ജോയിന്റ രജിസ്‌ട്രാർക്ക്‌ പരാതി നൽകിയ ഡിസിസി സെക്രട്ടറി സി ടി സജിത്ത്‌ ഉൾപ്പെടെയുള്ള നേതാക്കളെ ബഹിഷ്‌കരിക്കാൻ യൂത്ത്‌ കോൺഗ്രസ്‌. ആശുപത്രിയിൽ ഭരണപ്രതിസന്ധി സൃഷ്‌ടിക്കാൻ ശ്രമിച്ചവരെ യൂത്ത്‌കോൺഗ്രസ്‌ പരിപാടികളിൽനിന്ന്‌ ഒഴിവാക്കാനാണ്‌ തീരുമാനം.  തലശേരി മണ്ഡലത്തിലെ നേതാക്കളും പ്രവർത്തകരുമായ 25 പേർ പങ്കെടുത്ത യോഗത്തിൽ ഇതുസംബന്ധിച്ച പ്രമേയം പാസാക്കി. ഇന്ദിരാഗാന്ധി ആശുപത്രിയുമായി ഉയർന്ന വിവാദം പാർടി പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം സൃഷ്‌ടിച്ചിരിക്കുകയാണെന്നും വരാൻ പോവുന്ന തെരഞ്ഞെടുപ്പിലടക്കം ദോഷകരമായി ബാധിക്കുമെന്ന്‌ പ്രമേയത്തിൽ പറയുന്നു.  പരാതി നൽകിയ നാല്‌ ഡയറക്‌ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ ബ്ലോക്ക്‌–-ജില്ലാ നേതൃത്വങ്ങൾക്ക്‌ പരാതി നൽകാനും തീരുമാനിച്ചു. ആശുപത്രിയിലെ ക്രമക്കേടുകളെക്കുറിച്ചും പ്രസിഡന്റ്‌ രാജിവയ്‌ക്കാനിടയായ സാഹചര്യത്തെക്കുറിച്ചും പ്രമേയം മൗനംപാലിക്കുന്നു. ഡിസിസി സെക്രട്ടറി സി ടി സജിത്തിനെതിരെ ഔദ്യോഗികപക്ഷം നടത്തുന്ന പടയൊരുക്കത്തിന്റെ ഭാഗമാണ്‌ യൂത്ത്‌ കോൺഗ്രസ്‌ തീരുമാനം.   നടപടിയെടുത്താൽ ഡിസിസി പ്രസിഡന്റിന്‌ നൽകിയ ആശുപത്രിയിലെ അഴിമതിസംബന്ധിച്ച കത്ത്‌ പുറത്തുവിടുമെന്ന ഭീഷണിയും ഒരു ഭാഗത്തുണ്ട്‌. കത്തിൽ വിജിലൻസ്‌ അന്വേഷണം വന്നാൽ പലപ്രമുഖരും കുടുങ്ങുമോയെന്ന പേടിയും നേതൃത്വത്തിനുണ്ട്‌. Read on deshabhimani.com

Related News