വനംവകുപ്പ്‌ ഓഫീസിലേക്ക്‌ കർഷകമാർച്ച്‌

കർഷകസംഘം കണ്ണൂർ വനംവകുപ്പ്‌ ഓഫീസിനുമുന്നിൽ നടത്തിയ മാർച്ചും ധർണയും സിപിഐ എം ജില്ലാസെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു


 കണ്ണൂർ വന്യജീവികളിൽനിന്നും ജനങ്ങൾക്കും കൃഷിക്കും സംരക്ഷണം ഉറപ്പാക്കുന്നതിന്‌ കേന്ദ്ര വന്യജീവി സംരക്ഷണനിയമത്തിൽ കാതലായ മാറ്റങ്ങൾ വരുത്തണമെന്നാവശ്യപ്പെട്ട്‌ കർഷകസംഘം ജില്ലാകമ്മിറ്റി നേതൃത്വത്തിൽ ജില്ലാ വനംവകുപ്പ്‌ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി.   വന്യജീവികളുടെ ആക്രമണത്തിലും കൃഷി നശിപ്പിക്കുന്നതിലും പൊറുതിമുട്ടിയ നിരവധി പേർ  പങ്കാളികളായി. കാൾടെക്‌സിൽനിന്നാരംഭിച്ച മാർച്ച്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. കേന്ദ്ര വന്യജീവി സംരക്ഷണനിയമത്തിൽ   ഭേദഗതി വരുത്തി ജനങ്ങളുടെ ജീവന്‌ സംരക്ഷണം നൽകണമെന്ന്‌ എം വി ജയരാജൻ പറഞ്ഞു.         മനുഷ്യനെ കൊല്ലുകയും കൃഷിനശിപ്പിക്കുകയും ചെയ്യുന്ന മൃഗങ്ങളെ നേരിടാൻ വ്യവസ്ഥകൊണ്ടുവരണമെന്നും പറഞ്ഞു. പി പവിത്രൻ അധ്യക്ഷനായി.  പുല്ലായിക്കൊടി ചന്ദ്രൻ, എം സി പവിത്രൻ, കെ സി മനോജ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News