കലക്ടറേറ്റിലേക്ക്‌ മോട്ടോർ തൊഴിലാളി മാർച്ച്‌

ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ ഫെഡറേഷൻ (സിഐടിയു) നടത്തിയ കലക്ടറേറ്റ്‌ മാർച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്‌ഘാടനംചെയ്യുന്നു


 കണ്ണൂർ ഓട്ടോ - ട്ടാക്സി ലൈറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തൊഴിലാളികൾ കലക്ടറേറ്റ്‌ മാർച്ചും ധർണയും നടത്തി.  -  15 വർഷം കഴിഞ്ഞ വാഹനങ്ങൾ പൊളിക്കണം എന്ന തീരുമാനത്തിൽ ചെറുകിട വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും  ഇളവ്‌ അനുവദിച്ച്‌  20 വർഷംവരെ കാലാവധി നീട്ടണമെന്നും- - എ–--ഐ കാമറ സ്ഥാപിക്കുന്നതിലൂടെ തൊഴിലാളികൾക്ക് ഉണ്ടാകുന്ന  പ്രയാസങ്ങൾക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട്‌ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ്‌ മാർച്ച്‌.     ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇല്ലാതായ ഓട്ടോറിക്ഷാ -ടാക്സി വാഹനങ്ങളുടെ പാർക്കിങ്ങ് കേന്ദ്രം പുനസ്ഥാപിക്കുക, കണ്ണൂർ വിമാനത്താവളത്തിൽ ഓട്ടോറിക്ഷയ്ക്കും മിനിടാക്സികൾക്കും പ്രവേശനം നിരോധിച്ച നടപടി പുനപരിശോധിക്കുക തുടങ്ങിയ  ആവശ്യങ്ങളും  ഉന്നയിച്ച് നടന്ന മാർച്ച്‌ സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്‌ഘാടനംചെയ്‌തു.  ജില്ലാ പ്രസിഡന്റ്‌ യു വി രാമചന്ദ്രൻ അധ്യക്ഷനായി. ടി പി ശ്രിധരൻ പി പുരുഷോത്തമൻ, കെ ജയരാജ്, -കെ ബഷീർ, -എ ചന്ദ്രൻ, എ വി പ്രാകാശൻ, എം ചന്ദ്രൻ, - മാണിക്കോത്ത് രവി എന്നിവർ സംസാരിച്ചു. വി കെ ബാബുരാജ് സ്വാഗതം പറഞ്ഞു   Read on deshabhimani.com

Related News