ഉപജില്ലാ മത്സരങ്ങൾ നാളെ
കണ്ണൂർ ദേശാഭിമാനി - അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ 13 ഉപജില്ലാ മത്സരങ്ങൾ ബുധനാഴ്‌ച നടക്കും. രാവിലെ 8.30ന് രജിസ്‌ട്രേഷൻ ആരംഭിക്കും. 9.30ന് ഉദ്‌ഘാടനസമ്മേളനം. പത്തിന് മൾട്ടിമീഡിയ സങ്കേതം ഉപയോഗിച്ചുള്ള ടാലന്റ് ഫെസ്‌റ്റ് ആരംഭിക്കും. വിദ്യാർഥികളുടെ അറിവിന്റെയും വായനയുടെയും മാറ്റുരയ്‌ക്കുന്ന വേദിയായി ടാലന്റ് ഫെസ്‌റ്റ് മാറും. ഉപജില്ലാ മത്സരങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം കണ്ണൂർ മുനിസിപ്പൽ സ്‌കൂളിൽ രാവിലെ ഒമ്പതിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ സ്‌കൂളിൽനിന്ന് വിജയികളായ രണ്ടുപേരാണ് ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കുക. ഉപജില്ലയിൽ എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ഒന്നാമതെത്തുന്ന സ്‌കൂളുകൾക്ക് ഇത്തവണമുതൽ പ്രത്യേക പുരസ്‌കാരമുണ്ട്. ഈ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് അക്ഷരമുറ്റം ക്ലബ്ബുകൾ രൂപീകരിക്കും. ജില്ലാമത്സരം ഒക്ടോബർ 19നും സംസ്ഥാനമത്സരം നവംബർ 23നുമാണ്. ജില്ലാമത്സരത്തിന് അനുബന്ധമായി ഇക്കുറി ശാസ്‌ത്രപാർലമെന്റും ഉണ്ടാകും. മത്സരകേന്ദ്രങ്ങൾ പാനൂർ–-പാനൂർ യുപി സ്‌കൂൾ, ചൊക്ലി–- ചൊക്ലി രാമവിലാസം എച്ച്‌എസ്എസ്, തലശേരി സൗത്ത്: തലശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി, തലശേരി നോർത്ത് : കതിരൂർ ജിവിഎച്ച് എസ്എസ്, കൂത്തുപറമ്പ്: കൂത്തുപറമ്പ് യുപി സ്‌കൂൾ, ഇരിട്ടി: ചാവശ്ശേരി ജിഎച്ച്എസ്എസ്, മട്ടന്നൂർ: മധുസൂദനൻ തങ്ങൾ ജിയുപിഎസ്, പയ്യന്നൂർ: പയ്യന്നൂർ ജിജിഎച്ച്എസ്എസ്, മാടായി: മാടായി ഗവ. ബോയ്‌സ് വിഎച്ച്എസ്എസ്, തളിപ്പറമ്പ് നോർത്ത്: ടാഗോർ വിദ്യാനികേതൻ ഗവ. വിഎച്ച്എസ്എസ്. തളിപ്പറമ്പ് സൗത്ത്: മയ്യിൽ ഐഎംഎൻഎസ് ജിഎച്ച്എസ്എസ്, ഇരിക്കൂർ : ശ്രീകണ്ഠപുരം ഗവ. ഹയർസെക്കൻഡറി സ്കൂൾ, പാപ്പിനിശേരി: അരോളി ഗവ. ഹയർസെക്കൻഡറി സ്കൂൾ, കണ്ണൂർ നോർത്ത്: കണ്ണൂർ മുനിസിപ്പൽ സ്കൂൾ, കണ്ണൂർ സൗത്ത്: പെരളശേരി എ കെ ജി മെമ്മോറിയൽ ജിഎച്ച്എസ്എസ്, മാഹി: ക്യാപ്പിറ്റോൾ വെഡ്ഡിങ് സെന്റർ–-റെയിൽവേ സ്‌റ്റേഷൻ റോഡ്, മാഹി. Read on deshabhimani.com