ജനകീയ സദസ്സിലെ അപേക്ഷയിൽ പുതിയ ബസ് പെർമിറ്റ്‌ അനുവദിക്കും



കണ്ണൂർ ഉൾപ്രദേശങ്ങളിലെ യാത്രാക്ലേശം പരിഹരിക്കാൻ ജനകീയ സദസ്സുകളുടെ തീരുമാന  പ്രകാരം പുതിയ ബസ് റൂട്ടുകളിൽ സർവീസ് നടത്താൻ സ്വകാര്യ ബസ്സുടമയോ കെഎസ്ആർടിസിയോ തയ്യാറായാൽ  സർക്കാർ ഉത്തരവ് ലഭിച്ചാൽ പെർമിറ്റ്‌ അനുവദിക്കുമെന്ന്‌  ജില്ലാ വികസന സമിതി യോഗത്തിൽ ആർടിഒ അറിയിച്ചു. ജില്ലയിൽ 443 റൂട്ടുകൾക്കുള്ള അപേക്ഷകളാണ്‌ ലഭിച്ചത്‌.  റിപ്പോർട്ട്‌ നവംബർ 15ന് മുമ്പ് ട്രാൻസ്പോർട്ട് കമീഷണർക്ക് നൽകും.   നടാലിൽ ദേശീയ പാത നിർമാണവുമായി ബന്ധപ്പെട്ട് തോട്ടട–- നടാൽ–- തലശേരി  റോഡ്  അടയ്ക്കുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗ തീരുമാനമനുസരിച്ചുള്ള  റിപ്പോർട്ട് ഉടൻ നൽകാനും തീരുമാനിച്ചു. കെ പി മോഹനൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിലെ പ്രവൃത്തികൾ സർക്കാരിന്റെ അക്രഡിറ്റഡ് ഏജൻസികൾ മുഖേന നിർവഹിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി എൽഎസ് ജിഡി ജോ. ഡയറക്ടർ അറിയിച്ചു. ആറളം ആദിവാസി സെറ്റിൽമെന്റ് മേഖലയിൽ വാസയോഗ്യമെന്ന്‌ കണ്ടെത്തിയ പ്ലോട്ടുകൾ അനുവദിക്കാൻ അർഹരെ കണ്ടെത്താൻ  ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാർ, വാർഡ് മെമ്പർമാർ, പ്രമോട്ടർമാർ എന്നിവർ ഉൾപ്പെടുന്ന സബ് കമ്മിറ്റി രൂപീകരിക്കും.   മാഹി പാലത്തിന് പകരമായി പുതിയപാലം നിർമിക്കാൻ രണ്ട് സംസ്ഥാനങ്ങളുടെയും അതോറിറ്റികളും എംഎൽഎമാർ, എംപിമാർ ഉൾപ്പെടുന്ന ജനപ്രതിനിധികളും യോഗം ചേരും. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ   ജീവനക്കാരുടെ  വിവരങ്ങൾ സമർപ്പിക്കാൻ പ്രിൻസിപ്പലിന് നിർദേശം നൽകി. ഇരിട്ടി, കേളകം പ്രദേശങ്ങളിൽ വന്യമൃഗ ശല്യം പരിഹരിക്കാൻ അയ്യൻകുന്നിൽ ഹാങ്ങിങ് ഫെൻസിൽ പ്രവൃത്തിക്ക് കേരളാ ഇലക്ട്രിക്കൽസ് ലിമിറ്റഡിനെ ഏൽപ്പിച്ചതായും സോളാർ ഹാങ്ങിങ് ഫെൻസിങ്ങിന് കരാർ നൽകിയതായി ഡിഎഫ്ഒ അറിയിച്ചു.   കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായുണ്ടായ പ്രശ്‌നം പരിഹരിക്കാനുള്ള നടപടി  സ്വീകരിക്കാൻ ഹാർബർ എൻജിനിയർ ഉൾപ്പെടെയുള്ളവർ സ്ഥലം പരിശോധിക്കാനും  കലക്ടർ നിർദേശിച്ചു. മുൻ എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ യോഗം അനുശോചിച്ചു.  കലക്ടർ അരുൺ കെ വിജയൻ അധ്യക്ഷനായി.   Read on deshabhimani.com

Related News