ദേശീയപാത:സംരക്ഷണഭിത്തിയുടെ സ്ലാബ് തകര്‍ന്നുവീണു

ദേശീയ പാതയിൽ പിലാത്തറയിൽ തകർന്നുവീണ സ്ലാബ്


പഴയങ്ങാടി ദേശീയപാതയുടെ സംരക്ഷണഭിത്തിയില്‍നിന്ന് സ്ലാബ് അടര്‍ന്നുവീണു.  പിലാത്തറയില്‍ ദേശീയപാതയ്‌ക്കായി നിര്‍മിക്കുന്ന സംരക്ഷണഭിത്തിയുടെ സ്ലാബാണ്  സർവീസ്‌ റോഡിലേക്ക്‌ തകര്‍ന്നുവീണത്.  ഇതുവഴി  സ്‌കൂള്‍ കുട്ടികളുമായി പോയ  ഓട്ടോ തലനാരിഴക്കാണ്‌  രക്ഷപ്പെട്ടത്‌. ആറുവരിപ്പാതയുടെ നടുവില്‍ നിര്‍മിച്ച സംരക്ഷണഭിത്തിയിലെ സ്ലാബാണ് സര്‍വീസ് റോഡിലേക്ക് വീണത്.  പിലാത്തറ ടൗണിന് സമീപം ശനിയാഴ്‌ച രാവിലെയായിരുന്നു അപകടം. ഈ സമയം ഇതുവഴി വന്ന ബൈക്ക് യാത്രക്കാരനും രക്ഷപ്പെട്ടു.  കോടികള്‍ ചെലവഴിച്ച് നിര്‍മിക്കുന്ന റോഡ് പണിക്കിടെ സ്ലാബ് അടന്നുവീണത് ആശങ്കയ്‌ക്കിടയാക്കിയിട്ടുണ്ട്.വളരെ ഉയരത്തില്‍ നിര്‍മിക്കുന്ന സംരക്ഷണഭിത്തി സുരക്ഷിതമാക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.   Read on deshabhimani.com

Related News