അറിയാം ആയുർ
അറിവുകൾ

പരിയാരം ഗവ. ആയുർവേദ കോളേജിൽ നടക്കുന്ന ആയുർ എക്സ്പോ കാണാനെത്തിയ വിദ്യാർഥികൾ


പരിയാരം ആയുർവേദത്തിലെ അറിവുകൾ കണ്ടും കേട്ടുമറിയാൻ പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും അവസരമൊരുക്കുകയാണ് പരിയാരം ഗവ. ആയുർവേദ കോളേജ്. ആന്തരാവയവങ്ങൾ, മനുഷ്യശരീരം, ഔഷധസസ്യങ്ങൾ, മരുന്നുകൾ, വിവിധതരം ആയുർവേദ ചികിത്സകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് എക്സ്പോ.  ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ചാണ് സംഘടിപ്പിക്കുന്നത്. കോളേജിൽ ഒരു മാസമായി നടക്കുന്ന ജനകീയ ആയുർവേദ ബോധവൽക്കരണ പരിപാടികളുടെ സമാപനം കുറിച്ച്‌ രണ്ടുദിവസത്തെ ആയുർവേദ പ്രദർശനം ആശുപത്രി സൂപ്രണ്ട് ഡോ. ഗംഗാധരൻ ഉദ്ഘാടനംചെയ്തു.  കോളേജിലെ വിദ്യാർഥികളുടെ ആശയമായ ആയുർ മാസ്ക്, മുടി സംരക്ഷണ മരുന്നുകൾ, കൊതുകിനെ തുരത്താനുള്ള മാർഗം തുടങ്ങി നവീന ആശയങ്ങളും എക്സ്പോയിലുണ്ട്. ഉർസുലിൻ, മേരി മാതാ, കടന്നപ്പള്ളി ഹൈസ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ ആയുർവേദ കോളേജ് ക്യാമ്പസിലെ ഔഷധത്തോട്ടവും എക്സിബിഷനും സന്ദർശിച്ചു. സൗജന്യമായാണ് പ്രവേശനം. എക്സ്പോ ബുധൻ സമാപിക്കും.     Read on deshabhimani.com

Related News