സമരജീവിതത്തിന് നാടിന്റെ സ്നേഹാദരം
പാനൂർ സിപിഐ എം പാനൂർ ഏരിയാ മുൻ സെക്രട്ടറിയും മേഖലയിലെ രാഷ്ട്രീയ-- സാമൂഹ്യരംഗത്തെ ജനകീയ മുഖവുമായ എ വി ബാലനെ നാട് ആദരിച്ചു. പാറാട് പഞ്ചായത്ത് ഓഫീസിന് സമീപം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ അധ്യക്ഷനായി. ജന്മനാടിന്റെയും കർഷകസംഘം പാനൂർ ഏരിയാ കമ്മിറ്റിയുടെയും രാജേഷ് സ്മാരക കലാവേദിയുടെയും ഉപഹാരം എ വി ബാലൻ ഏറ്റുവാങ്ങി. സ്പീക്കർ എ എൻ ഷംസീർ, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജൻ, കെ കെ ശൈലജ, ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി ജയരാജൻ, പനോളി വത്സൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം സുരേന്ദ്രൻ, കാരായി രാജൻ, ജില്ലാ കമ്മിറ്റിയംഗം കെ കെ പവിത്രൻ, കുന്നോത്തുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ ലത, പുത്തൂർ മുസ്തഫ, ഒ കെ വാസു, ആർ അബ്ദുള്ള എന്നിവർ സംസാരിച്ചു. പാനൂർ ഏരിയാ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള സ്വാഗതം പറഞ്ഞു. സുരേഷ് ബാബു ചെണ്ടയാടിന്റെ അഭിവാദ്യഗാനത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. സ്ട്രീറ്റ് ലൈറ്റ് മ്യൂസിക് ബാൻഡ്സ് അവതരിപ്പിച്ച ലൈവ് സംഗീത നിശയും കലാപരിപാടികളും അരങ്ങേറി. Read on deshabhimani.com