ഏഴാംമൈലിൽ ബസ്സുകൾ
കൂട്ടിയിടിച്ച്‌ 70 പേർക്ക്‌ പരിക്ക്‌

ദേശീയപാതയിൽ ഏഴാംമൈലിൽ ബസുകൾ കൂട്ടിയിടിച്ചപ്പോൾ


തളിപ്പറമ്പ്‌ ദേശീയപാതയിൽ ഏഴാംമൈലിൽ ബസ്സുകൾ കൂട്ടിയിടിച്ച്‌ 70 പേർക്ക്‌ പരിക്ക്‌.  കാഞ്ഞങ്ങാടുനിന്നും കണ്ണൂരിലേക്ക്‌ പോകുന്ന സ്വകാര്യബസായ റെയിൻഡ്രോപ്പും  കണ്ണൂരിൽനിന്ന്‌ പയ്യന്നൂരിലേക്ക്‌ പോകുന്ന അശ്വിൻ ബസുമാണ്‌ കൂട്ടിയിടിച്ചത്‌. ഏഴാംമൈൽ നിയർബൈ സൂപ്പർമാർക്കറ്റിന്‌ സമീപം  ചൊവ്വ പകൽ 11നാണ്‌ അപകടം.   കണ്ണൂരിലേക്ക്‌ പോകുന്ന  കെഎൽ 13എഡി 4044 റെയിൻഡ്രോപ്‌  ബസ്‌ അമിതവേഗത്തിൽ നിയന്ത്രണംവിട്ട്‌ എതിരെ വരികയായിരുന്ന അശ്വിൻ ബസിലിടിക്കുകയായിരുന്നു. ഇരുബസുകളിലെയും ഡ്രൈവർമാർക്കും  യാത്രക്കാർക്കുമാണ്‌ പരിക്കേറ്റത്‌.  റെയിൻ ഡ്രോപ്‌സ്‌ ബസ്‌ ഡ്രൈവർ താഴെ ചൊവ്വ സ്വദേശി രാകേഷി (39)നെ ഗുരുതര പരിക്കോടെ  കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   പൂവ്വത്തെ അബ്ദുൾ ഗഫൂർ (36),   അരിപ്പാമ്പ്രയിലെ സബീൽ റഹ്‌മാൻ (40), എളമ്പാറയിലെ   വിജേഷ്‌ (42), രയരോരത്തെ മുഹമ്മദ്‌ അഷ്‌റഫ്‌ (58),  വെള്ളൂരിലെ  കമറുദ്ദീൻ (48), കാങ്കോൽ സ്വദേശികളായ വിജിത്ത്‌ (33),  മുഹമ്മദ്‌ അഷ്‌റഫ്‌ (42),  നേഹപ്രസാദ്‌ (19), കൊട്ടിലയിലെ  കെ സിജ  (40), കാർത്തികപുരത്തെ  ദിലീപ്‌ എം നായർ (38),  പരിയാരം നരിമടയിലെ സമീറ (18), റീത്ത (59),  കോഴിക്കോട്‌ കണ്ണങ്കര ഗീത (55),  പള്ളിവയലിലെ രാജൻ  (64),  കൂത്തുപറമ്പിലെ  സീനത്ത്‌(40),  കക്കാട്‌ സ്വദേശി  വിജി ഫിലിപ്പ്‌ (49),  കുറ്റ്യേരിയിലെ ബുഷ്‌റ (41), സുധി  തൃച്ചംബരം (35), നെല്ലിപ്പാറയിലെ തൻസീറ (32),  തളിപ്പറമ്പ്‌ ഫാറൂഖ്‌ നഗറിലെ  ഷെരീഫ്‌ (42), കാങ്കോലിലെ  സ്‌നേഹ  (25), ചെറുവത്തൂരിലെ ജിതിന (25),  കടലായിയിലെ  ഷെബീറ (36),  കുറ്റ്യാടിയിലെ  കൃഷ്‌ണൻ (65), അഭിൻ (32), മുഹമ്മദ്‌ റിയാസ്‌(32),  ഇരിവേരിയിലെ മുസ്‌തഫ (58), അക്ഷയ്‌ അഴീക്കോട്‌ (23), ഹരിചന്ദന (23) തലശേരി, സബീൽ അരിപ്പാമ്പ്ര, വിജേഷ്‌ (42), രയരോം സ്വദേശി മുഹമ്മദ്‌ അഷറഫ്‌,  വെള്ളൂരിലെ കമറുദ്ദീൻ, രജിത  എന്നിവർ സഹകരണ ആശുപത്രിയിലും  മുറിയാത്തോട്‌ സ്വദേശി കെ വി ബിവിൻ (28), പയ്യന്നൂരിലെ  പി എം സൗമ്യ (39),  കുറുമാത്തൂരിലെ  രതീശൻ (39),  മാഹിയിലെ   രാജൻ (53),  ചെങ്ങളായിയിലെ  സിദ്ദീഖ് (54),  ഫസീൻ (33), പുളിങ്ങോം സ്വദേശി  സന്ദീപ് (29),   കണ്ണൂരിലെ സുപയ്യ (49)  ഒഴക്രോത്തെ   അജിത്ത് രാജ്  (46),  തളിപ്പറമ്പ്‌  മന്നയിലെ  ഷരീഫ (55),  പൊതുവാച്ചേരിയിലെ  ഫാത്തിമത്തുൽ ഷാദിയ  (23),  കൂടാളിയിലെ  അബ്ദുൾ സലാം  (53),   മലപ്പുറത്തെ ഷറഫുദ്ദീൻ (30), ചിറക്കലിലെ ഷാജി (49),  നിഘേത് (18),  അഞ്ചരക്കണ്ടിയിലെ  പ്രിജേഷ് (39),  അശ്വിൻ ബസ്‌ ഡ്രൈവർ  പൂവ്വം സ്വദേശി ഗഫൂർ (27),   കരിങ്കയത്തെ വിനിത (44),  അഷിത അബ്ദുള്ള (30), താഴെ ചൊവ്വയിലെ  മുസമ്മിൽ  (47),  പ്രജിഷ് (39),  വടകരയിലെ  വി അഭിലാഷ് (42)  ആഷിത ആലക്കോട്  (30),  പയ്യന്നൂരിലെ  ഗംഗാധരൻ  (63),  രമ  (61), പെരിങ്ങോം  സ്വദേശി  ജമീല  (60),  പയ്യന്നൂരിലെ   ആശ ജയപ്രകാശൻ  എന്നിവരെ തളിപ്പറമ്പ്‌ ലൂർദ്‌ ആശുപത്രിലും പ്രവേശിപ്പിച്ചു.  അപകടത്തിൽ ഇരുബസുകളുടെയും മുൻഭാഗം പൂർണമായും തകർന്നു. സിപിഐ എം തളിപ്പറമ്പ്‌ ഏരിയാ സെക്രട്ടറി കെ സന്തോഷ്‌, തളിപ്പറമ്പ്‌ എസ്‌ഐ ദിനേശൻ കൊതേരി, ട്രാഫിക്‌ എസ്‌ഐ കെ രഘുനാഥൻ,  തളിപ്പറമ്പ്‌ അഗ്‌നിരക്ഷാ സേന  സ്‌റ്റേഷൻ ഓഫീസർ പ്രേമരാജൻ കാക്കാടി, സീനിയർ ഫയർ ഓഫീസർ എം ബി സുനിൽകുമാർ, ഗ്രേഡ്‌ അസിസ്‌റ്റന്റ്‌ ടി പി ജോണി എന്നിവർ രക്ഷാപ്രവർത്തനത്തിന്‌ നേതൃത്വം നൽകി.   Read on deshabhimani.com

Related News