കിയാലും ആർഇസിയും സാമ്പത്തിക ധാരണപത്രം ഒപ്പിട്ടു



കണ്ണൂർ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ കിയാലും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷനും സാമ്പത്തിക ധാരണപത്രത്തിൽ ഒപ്പിട്ടു. സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്, കനറാ ബാങ്ക് എന്നിവ ഉൾപ്പെട്ട ബാങ്കിങ് കൺസോർഷ്യമാണ് കണ്ണൂർ വിമാനത്താവള പദ്ധതിക്ക് വായ്പ അനുവദിച്ചത്.  തിരിച്ചടവ് കാലാവധി 11 വർഷമായിരുന്നു.  ആർഇസി സാമ്പത്തിക സഹകരണത്തിന് തയ്യാറായതോടെ 21 വർഷംകൊണ്ടേ  വയ്പ തിരിച്ചടക്കേണ്ടതുള്ളൂ.  വിമാനത്താവളത്തിന്റെ വായ്പതിരിച്ചടവ്  പ്രതിസന്ധിക്ക് ഇതോടെ പരിഹാരമായി. നേരത്തെ രാജ്യത്ത് ഊർജ മേഖലയിൽമാത്രം നിക്ഷേപം നടത്തിയിരുന്ന ആർഇസി അടുത്തിടെയാണ് ദേശീയപാത, വിമാനത്താവളം തുടങ്ങിയ അടിസ്ഥാന വികസന മേഖലയിലേക്ക് കടന്നത്. കിയാൽ എംഡി സി ദിനേഷ് കുമാറും ആർഇസി ചീഫ് പ്രോഗ്രാം മാനേജർ എം ഉദയകുമാറുമാണ് ധാരണപത്രത്തിൽ ഒപ്പിട്ടത്. Read on deshabhimani.com

Related News