തിരക്കിലമർന്ന് 
ഇരിട്ടി പുഷ്പോത്സവം

മൈത്രീ കലാകേന്ദ്രം ഇരിട്ടിയിൽ സംഘടിപ്പിച്ച 
പുഷ്‌പോത്സവത്തിൽ നിന്ന്‌


 ഇരിട്ടി ക്രിസ്‌മസ്‌ –-പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഇരിട്ടി മൈത്രീ കലാകേന്ദ്രം സംഘടിപ്പിച്ച പുഷ്‌പോത്സവത്തിൽ തിരക്കേറി. ലൈബ്രറി കൗൺസിൽ സഹായത്തോടെ ഒരുക്കിയ മൈത്രീ പുസ്തകോത്സവവും വിവിധയിനം വാണിജ്യ സ്റ്റാളുകളും സർക്കാർ, അർധസർക്കാർ, സഹകരണ മേഖലകളിലെ സ്റ്റാളുകളും പുഷ്‌പോത്സവ നഗരിയിലെ വൈവിധ്യങ്ങളായുണ്ട്‌. വിവിധയിനം  ഭക്ഷ്യ വിഭവങ്ങൾ ലഭിക്കുന്ന ഫുഡ്‌കോർട്ടുമുണ്ട്‌. കുടുംബശ്രീ, ഐആർപിസി സ്റ്റാളുകളുമുണ്ട്‌.  പുഷ്‌പ, ഫല പ്രദർശനവും കാർഷിക നടീൽ വസ്തുക്കളുടെ വിൽപ്പനയുമുണ്ട്‌.  കുട്ടികൾക്കും മുതിർന്നവർക്കും വിനോദത്തിനായി ഒരുക്കിയ അമ്യൂസ്‌മെന്റ്‌ പാർക്കും പുഷ്‌പോത്സവത്തിലേക്ക്‌ ആളുകളെ ആകർഷിക്കുന്നു. പകൽ മൂന്നുമുതൽ രാത്രി ഒമ്പതുവരെയാണ്‌ പ്രവേശനം. അവധി ദിനങ്ങളിൽ പകൽ 11 മുതൽ പുഷ്‌പോത്സവ പ്രദർശന നഗരി സജീവമാണ്‌. ജനുവരി അഞ്ചിന്‌  സമാപിക്കും. Read on deshabhimani.com

Related News