ഹരിതകർമസേനാംഗങ്ങൾക്ക്‌ 
മിനിമം വേതനം അനുവദിക്കണം

ഹരിതകർമസേനാ തൊഴിലാളി യൂണിയൻ(സിഐടിയു) ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം 
വി വി പ്രസന്നകുമാരി ഉദ്ഘാടനംചെയ്യുന്നു


 കാഞ്ഞങ്ങാട്-  ഹരിത കർമസേനാംഗങ്ങൾക്ക്‌ നിശ്ചിത മിനിമം വേതനവും ഓണത്തിന് ഉത്സവബത്തയും അനുവദിക്കണമെന്ന്‌  ഹരിത കർമസേനാ തൊഴിലാളി യൂണിയൻ(സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.   സ്ത്രീകൾ മാത്രം തൊഴിലെടുക്കുന്ന മേഖലയായതിനാൽ അവർ  നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ആഭ്യന്തര പരാതി പരിഹാര സമിതി എല്ലാ പഞ്ചായത്തിലും രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു.   കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ  സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി വി.പ്രസന്നകുമാരി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ ഡോ. വി പി  പി മുസ്തഫ അധ്യക്ഷനായി. ഹരിത കർമസേനയും ക്ഷേമ പദ്ധതികളും എന്ന വിഷയത്തിൽ കെ കെ രാഘവൻ ക്ലാസ്സെടുത്തു. ജില്ലാ സെക്രട്ടറി കെ വി സിന്ധു വാർഷിക റിപ്പോർട്ടും ട്രഷറർ കെ  പ്രജിത വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. യു കെ സിന്ധു, കെ വി ദാക്ഷായണി, കെ യമുന, എൻ വി സുനിത എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ കെ വി രാഘവൻ സ്വാഗതം പറഞ്ഞു.  ഭാരവാഹികൾ: ഡോ. വി പി പി മുസ്തഫ(പ്രസിഡന്റ്‌),  ശിശില ബാലൻ, കെ ലക്ഷ്മി (വൈസ് പ്രസിഡന്റുമാർ), കെ വി സിന്ധു (സെക്രട്ടറി), പി യു സുധ, എൻ വി സുനിത, കെ ദാക്ഷായണി (ജോ. സെക്രട്ടറിമാർ), കെ പ്രജിത (ട്രഷറർ).     Read on deshabhimani.com

Related News