വാദ്യകലയുടെ അറിവുകൾ പകർന്ന്‌

കേരള ക്ഷേത്ര വാദ്യകലാ അക്കാദമി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വാദ്യ ശിൽപ്പശാല വിജയ്‌ നീലകണ്‌ഠൻ ഉദ്‌ഘാടനം ചെയ്യുന്നു.


 തളിപ്പറമ്പ്‌ പുതുതലമുറക്ക്‌ വാദ്യകലയുടെ വിവിധ അറിവുകൾ പകർന്നുനൽകി വാദ്യ ശിൽപ്പശാല.   കേരള  ക്ഷേത്ര വാദ്യകലാ അക്കാദമി ജില്ലാ കമ്മിറ്റിയാണ്‌  വാദ്യ ശിൽപ്പശാല ഒരുക്കിയത്‌. ചെണ്ട, വലന്തല, കൊമ്പ്‌, കുഴൽ, ഇലത്താളം എന്നിവയുടെ ഉപയോഗ ക്രമം, ചെണ്ടമേളത്തിൽ പ്രയോഗിക്കുന്ന രീതികൾ എന്നിവ ശാസ്‌ത്രീയമായി പകർന്നുനൽകി.  പരിസ്ഥിതി പ്രവർത്തകൻ വിജയ്‌ നീലകണ്‌ഠൻ ഉദ്‌ഘാടനം ചെയ്‌തു. കോട്ടക്കൽ രമേശൻ മാരാർ അധ്യക്ഷനായി. സി ഷിജിത്ത്‌ കുമാർ സംസാരിച്ചു.  കലാനിലയം ഉദയൻ നമ്പൂതിരി ക്ലാസെടുത്തു. ചിറക്കൽ നിധീഷ്‌, നിത്യാനന്ദൻ പട്ടാമ്പി, ചെറുതാഴം പ്രദീപൻ, അരുൺരാജ്‌, വിഷ്‌ണുരാജ്‌ എന്നിവർ  വാദ്യാവതരണം നടത്തി.  ചെറുതാഴം ചന്ദ്രൻ മാരാർ സ്വാഗതം പറഞ്ഞു.    Read on deshabhimani.com

Related News