പാപ്പിനിശേരി റെയിൽവേ 
മേൽപ്പാലത്തിൽ വീണ്ടും കുഴി



പാപ്പിനിശേരി റെയിൽവേ മേൽപ്പാലത്തിൽ വീണ്ടും കുഴികൾ രൂപപ്പെട്ടു. ചെറുവാഹനങ്ങൾക്ക്‌  ഭീഷണിയാകുന്ന നിരവധി കുഴികളാണ് പാലത്തിലുള്ളത്.  കെഎസ്ടിപി റോഡ് പാലം നിർമാണ ഘട്ടത്തിൽ പാലാരിവട്ടം പാലം പണിത ആർഡിഎസ് കമ്പനിയാണ് പാപ്പിനിശേരി റെയിൽവേ മേൽപ്പാലവും പണിതത്. നിർമാണം പൂർത്തിയായി ഗതാഗതത്തിന് തുറന്ന് കൊടുത്ത് ആഴ്ചകൾക്കകം പാലത്തിൽ പലയിടത്തും തകർന്ന് കുഴി രൂപപ്പെട്ടു. നിർമാണത്തിലെ അശാസ്ത്രീയതയാണ് റോഡ് തകർച്ചയ്‌ക്കിടയാക്കുന്നതെന്ന പരാതിയും ഉയർന്നിരുന്നു.  
       പുതിയ പാലം  2018 ലാണ് തുറന്നത്. 40 കോടി രൂപ ചെലവഴിച്ചാണ് 550 മീറ്റർ നീളത്തിൽ പാപ്പിനിശേരി മേൽപ്പാലം പണിതത്.   എക്സ്പാൻഷൻ ജോയിന്റുകളിൽ വിള്ളലും ഉണ്ടായിരുന്നു.  മുമ്പ് പാലത്തിന്റെ അടിഭാഗത്തുനിന്നും കോൺക്രീറ്റ്‌ പ്ലാസ്റ്ററിങ് അടർന്നുവീണിരുന്നു. ഒരുമാസത്തോളം പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തിയെങ്കിലും വീണ്ടും തകരുകയാണ്.  കഴിഞ്ഞ ദിവസം  ബിഹാർ സ്വദേശിയായ മുഹമ്മദ് ബിൻ യാസീൻ  ഓടിച്ച സ്കൂട്ടർ കുഴിയിൽവീണ് പരിക്കേറ്റിരുന്നു. Read on deshabhimani.com

Related News