സ്റ്റേജ് കം ഓപ്പൺ എയർ 
ഓഡിറ്റോറിയം തുറന്നു



കണ്ണൂർ  ഗവ. വനിതാ ഐടിഐയിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ 40 ലക്ഷം രൂപ ചെലവഴിച്ച്‌  നിർമിച്ച സ്റ്റേജ് കം ഓപ്പൺ എയർ ഓഡിറ്റോറിയം  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനംചെയ്‌തു.  മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷനായി. കൗൺസിലർ  ബിജോയ് തയ്യിൽ, ഉത്തര മേഖലാ ജോ. ഡയറക്ടർ പി വാസുദേവൻ,  ഷാജി തയ്യിൽ,  എസ്‌ വി  അനിൽകുമാർ,   എം പി വത്സൻ,  പ്രമോദ് ചാത്തമ്പള്ളി,  ബി എസ് ദിലീപൻ, എൻപി നിഷില, എൻ ബാലകൃഷ്ണൻ, കെ വി ചന്ദ്രൻ, സി ലക്ഷ്മണൻ, രാജീവൻ കിഴുത്തള്ളി, അശ്വിനികുമാർ, ചന്ദ്രൻ കാണി, പി വി നിസാർ, ഇ കെ സുധീഷ് ബാബു, എം ഷീന, പി പി ദേവിക എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News