സിപിഐ എം ഏരിയാസമ്മേളനങ്ങൾ 1ന് തുടങ്ങും
കണ്ണൂർ ജില്ലയിൽ സിപിഐ എം ഏരിയാ സമ്മേളനങ്ങൾ നവംബർ ഒന്നിന് തുടങ്ങും. ഡിസംബർ എട്ടിനകം സമ്മേളനങ്ങൾ പൂർത്തിയാകും. പയ്യന്നൂർ സമ്മേളനത്തോടെയാണ് തുടക്കം. നവംബർ ഒന്നിനും രണ്ടിനുമാണ് പയ്യന്നൂർ ഏരിയാ സമ്മേളനം. ഡിസംബർ ഏഴിനും എട്ടിനും നടക്കുന്ന മട്ടന്നൂർ സമ്മേളനത്തോടെയാണ് സമ്മേളനങ്ങൾ സമാപിക്കുക. 4245 ബ്രാഞ്ച്, 236 ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കിയാണ് ഏരിയാ സമ്മേളനങ്ങളിലേക്ക് കടക്കുന്നത്. അതത് ഘടകങ്ങളുടെ മൂന്നുവർഷക്കാലത്തെ പ്രവർത്തനങ്ങളെക്കുറിച്ച് വിമർശന–--സ്വയംവിമർശനാടിസ്ഥാനത്തിലുള്ള പരിശോധനയും വിലയിരുത്തലുകളും സമ്മേളനങ്ങളിലുണ്ടായി. പാർടിയെ ശക്തിപ്പെടുത്തുന്നതിനുള്ള ക്രിയാത്മകവും സർഗാത്മകവുമായ ഭാവി പ്രവർത്തന പരിപാടികൾക്ക് രൂപം നൽകുകയും ചെയ്തു. വലതുപക്ഷ മാധ്യമങ്ങൾ ഒന്നാകെ സിപിഐ എമ്മിനെ വളഞ്ഞിട്ട് ആക്രമിച്ചിട്ടും സമ്മേളനത്തെ അതൊന്നും ബാധിച്ചില്ല. ആരോഗ്യപരമായ കാരണങ്ങളാലും മറ്റ് ഒഴിച്ചുകൂടാൻ കഴിയാത്ത കാരണങ്ങളാലും അപൂർവം ചിലരൊഴികെ മുഴുവൻ അംഗങ്ങളും ബ്രാഞ്ച് സമ്മേളനങ്ങളിൽ പങ്കെടുത്തു. ശുചീകരണ പ്രവർത്തനങ്ങളും അനുഭാവി യോഗങ്ങളും ബ്രാഞ്ചുകളിൽ സംഘടിപ്പിച്ചു. 15ൽ കൂടുതൽ അംഗങ്ങളുള്ള ബ്രാഞ്ചുകൾ വിഭജിച്ച് പുതുതായി 22 ബ്രാഞ്ചുകൾ രൂപീകരിച്ചു. ലോക്കൽ സമ്മേളനങ്ങളിൽ ബ്രാഞ്ച് സമ്മേളനങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ പ്രതിനിധികളും പങ്കെടുത്തു. ഇതിന്റെ തുടർച്ചയായാണ് ഏരിയാ സമ്മേളനം നടക്കുന്നത്. സമ്മേള തീയതി, ഏരിയ, സ്ഥലം ക്രമത്തിൽ: നവംബർ 1-, 2 പയ്യന്നൂർ (കണ്ടോത്ത്), 2-, 3 തളിപ്പറമ്പ് (മോറാഴ), 8-, 9 പെരിങ്ങോം (ചെറുപുഴ), 9-, 10 അഞ്ചരക്കണ്ടി (ചക്കരക്കൽ), 9, 10 പിണറായി (മമ്പറം), 12-, 13 മയ്യിൽ (മുല്ലക്കൊടി), 16, -17 കണ്ണൂർ (അഴീക്കോട്), 18-, 19 എടക്കാട് (പെരളശേരി), 19, -20 ആലക്കോട് (ആലക്കോട്), 20-, 21 കൂത്തുപറമ്പ് (ചെറുവാഞ്ചേരി), 22-, 23 ശ്രീകണ്ഠപുരം (മലപ്പട്ടം), 23-, 24 മാടായി (നരിക്കോട്), 23-, 24 പേരാവൂർ (കോളയാട്), 26, -27 ഇരിട്ടി (കീഴ്പ്പള്ളി), 28, -29 തലശേരി (മാഹി), നവംബർ 30-, ഡിസംബർ 1 പാനൂർ (ചമ്പാട്), നവംബർ 30, -ഡിസംബർ 1 പാപ്പിനിശേരി (കണ്ണപുരം), ഡിസംബർ 7, -8 മട്ടന്നൂർ (നായാട്ടുപാറ). Read on deshabhimani.com