ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം സമാപിച്ചു
കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവ സമാപനസമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എം മുകുന്ദൻ മുഖ്യാതിഥിയായി. കരിവെള്ളൂർ മുരളി തോപ്പിൽ ഭാസി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ അധ്യക്ഷനായി. ഡോ. വി ശിവദാസൻ എംപി, ഖാദിബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ, അസി. കലക്ടർ ഗ്രന്ഥേ സായികൃഷ്ണ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ്, ഇ എം അഷ്‌റഫ്, മഹേഷ് കക്കത്ത്, കെ ടി ശശി, കെ രാമചന്ദ്രൻ, അരക്കൻ പുരുഷോത്തമൻ, പി പി ബാബു എന്നിവർ സംസാരിച്ചു. വി കെ പ്രകാശിനി സ്വാഗതവും വൈ വി സുകുമാരൻ നന്ദിയും പറഞ്ഞു. എം മുകുന്ദന്റെ സാഹിത്യ ദൃശ്യാവിഷ്‌കാരം ഇ എം അഷ്‌റഫ് സംവിധാനം ചെയ്ത ബോൺഴൂർ മയ്യഴി പ്രദർശിപ്പിച്ചു. ശാന്ത കാവുമ്പായിയുടെ ‘ഡിസംബർ 30’ ചടങ്ങിൽ എം മുകുന്ദൻ പ്രകാശിപ്പിച്ചു. ലോകത്ത് ഇടതാഭിമുഖ്യം വർധിക്കുന്നു: എം മുകുന്ദൻ കണ്ണൂർ ലോക ജനതയുടെയിടയിൽ ഇടതുപക്ഷ ആഭിമുഖ്യം വർധിക്കുകയാണെന്ന് എം മുകുന്ദൻ. ലൈബ്രറി കൗൺസിൽ പുസ്‌തകോത്സവ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്രാജ്യത്വകേന്ദ്രമായ അമേരിക്കയിൽപ്പോലും ഈ ആഭിമുഖ്യം പ്രകടമാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചും അവരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിക്കുന്നത് പ്രതീക്ഷയ്‌ക്ക് വക നൽകുന്നു. തൊഴിലാളികളോട് സംഘടിക്കാനാണ് അവർ ആഹ്വാനംചെയ്യുന്നത്. ലോകത്താകെ ഈ മാറ്റം പ്രകടമാണ്. പുസ്‌തകങ്ങളും വായനയും ഈ മാറ്റത്തിന് ബലം നൽകും. എല്ലാവരും എഴുതുകയും പുസ്‌തകം പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന കാലമാണിത്. നല്ല പ്രവണതയാണെങ്കിലും എഴുത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ജനങ്ങൾ ഡിജിറ്റൽ വായന മടുത്തുതുടങ്ങി പുസ്തകങ്ങളിലേക്ക് തിരിച്ചുവരികയാണെന്നാണ് പഠനങ്ങൾ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com