റെയിൽവേ യോഗം 
പ്രഹസനം

തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് കണ്ണൂർ റെയിൽവേ അധികൃതരും 
ജനപ്രതിനിധികളും ഉദ്യോ​ഗസ്ഥരും യോഗം ചേർന്നപ്പോൾ


കണ്ണൂർ  റെയിൽവേ സ്‌റ്റേഷനിലും പ്ലാറ്റ്‌ഫോമിലും പരിസരത്തും  അലഞ്ഞുതിരിയുന്ന നായ ശല്യത്തിന്‌ ശാശ്വത നടപടിയെടുക്കാൻ നിർദേശമില്ലാതെ റെയിൽവേ അധികൃതരുടെ യോഗം.   നായകൾക്ക്‌ ഭക്ഷണവും മറ്റും നൽകുന്നില്ലെന്ന് ഉറപ്പാക്കാൻ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുക മാത്രമാണ്‌ ചെയ്‌തത്‌. വെള്ളിയാഴ്‌ച പാലക്കാട്‌ അഡീഷണൽ ഡിവിഷൻ റെയിൽവേ മാനേജർ എസ്‌ ജയകൃഷ്‌ണന്റെ അധ്യക്ഷതയിലാണ്‌    യോഗം ചേർന്നത്‌.  കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലും പ്ലാറ്റ്‌ഫോമിലും പരിസരങ്ങളിലുമായി മുപ്പതോളം നായകൾ അലഞ്ഞുതിരിയുന്നുണ്ട്‌.  രണ്ട്‌, മൂന്ന്‌, നാല്‌ തീയതികളിൽ തെരുവു നാനായകളെ പിടികൂടി വന്ധ്യംകരണം ചെയ്യാൻ യോഗം തീരുമാനിച്ചിട്ടുണ്ട്‌.  യാത്രക്കാർ തെരുവുനായകൾക്ക്‌ ഭക്ഷണം നൽകുന്നത്‌  ഒഴിവാക്കാൻ ബോധവൽക്കരണം ആരംഭിക്കും.  ഭക്ഷണാവശിഷ്‌ടം  റോഡിൽതള്ളുന്നത്‌ ഒഴിവാക്കാൻ ഹോട്ടലുകൾക്ക്‌  നിർദേശം നൽകും.   യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ രത്‌നകുമാരി, ഡെപ്യൂട്ടി മേയർ പി ഇന്ദിര, റെയിൽവേ ചീഫ്‌ മെഡിക്കൽ സൂപ്രണ്ട്‌ ഡോ. പ്രദീപ്‌ ഡി ചന്ദ്രശേഖർ, അഡീഷണൽ ചീഫ്‌ മെഡിക്കൽ സൂപ്രണ്ട്‌ ഡോ. കെ വത്സല  എന്നിവർ  പങ്കെടുത്തു.   Read on deshabhimani.com

Related News