നെല്ലിപ്പറമ്പ്‌ കായിക സ്‌റ്റേഡിയം 
നവീകരണം തുടങ്ങി

പരിയാരം പഞ്ചായത്തിലെ നെല്ലിപ്പറമ്പ്‌ കായിക സ്‌റ്റേഡിയം നവീകരണത്തിന്‌ എം വി ഗോവിന്ദൻ എംഎൽഎ കല്ലിടുന്നു


തളിപ്പറമ്പ്‌ നാടിന്റെ കായിക സ്വപ്‌നങ്ങൾക്ക്‌ കരുത്ത്‌ പകരാൻ പരിയാരം പഞ്ചായത്തിലെ  നെല്ലിപ്പറമ്പ്‌ കായിക സ്‌റ്റേഡിയം നവീകരണ പ്രവൃത്തി തുടങ്ങി. കായിക മേഖലയെ ജനകീയമാക്കാൻ പഞ്ചായത്തിൽ ഒരു കളിക്കളം എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണ്‌ രണ്ടേമുക്കാൽ എക്കർ വിസ്‌തൃതിയുള്ള നെല്ലിപ്പറമ്പ്‌ സ്‌റ്റേഡിയം നവീകരിക്കുന്നത്‌. കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും എംഎൽഎ ഫണ്ടായ 50 ലക്ഷം രൂപയും ഉപയോഗിച്ചാണ്‌ സ്‌റ്റേഡിയം നവീകരിക്കുന്നത്‌. നവീകരണ പ്രവൃത്തിക്ക്‌  എം വി ഗോവിന്ദൻ എംഎൽഎ  കല്ലിട്ടു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി എം കൃഷ്‌ണൻ  അധ്യക്ഷനായി. എക്‌സിക്യുട്ടിവ്‌ എൻജിനിയർ എ പി എം മുഹമ്മദ് അഷറഫ് റിപ്പോർട് അവതരിപ്പിച്ചു. ആർ ഗോപാലൻ, ടി പി രജനി, സി ബാലകൃഷ്‌ണൻ, ടി വി നാരായണൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി ഷീബ സ്വാഗതവും പി പ്രദീപ്‌കുമാർ നന്ദിയും പറഞ്ഞു.  Read on deshabhimani.com

Related News