രക്ഷാപ്രവർത്തനത്തിന്‌ രംഗത്തിറങ്ങണം: എം വി ജയരാജൻ

വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങൾ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ സന്ദർശിക്കുന്നു


കണ്ണൂർ മലയോര മേഖലകളിൽ ഉൾപ്പെടെ  പ്രകൃതിക്ഷോഭ പ്രദേശങ്ങളിൽ ജനങ്ങളുടെ സുരക്ഷയ്‌ക്കും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ  രക്ഷാപ്രവർത്തനത്തിനും  പാർടി പ്രവർത്തകരും വർഗ ബഹുജന സംഘടനകളും  രംഗത്തിറങ്ങണമെന്ന്‌  സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സർക്കാരും റവന്യുവകുപ്പും  ഉൾപ്പെടെയുള്ള സംവിധാനങ്ങളും കർമനിരതരായി രംഗത്തുണ്ട്‌. അവരുടെ നിർദേശം പാലിച്ച്‌ സഹായമെത്തിക്കണം. ഔദ്യോഗിക സംവിധാനങ്ങളുമായി ബന്ധപ്പെട്ട്‌ സഹായങ്ങൾ ഏകോപിച്ച്‌ ജനങ്ങൾക്കാകെ സഹായമെത്തിക്കാൻ വ്യക്തിഗതമായും കൂട്ടായും രംഗത്തിറങ്ങണം. പിന്നാക്ക, ആദിവാസി ഊരുകളിലും സഹായമെത്തിക്കാൻ മുൻനിന്ന്‌ പ്രവർത്തിക്കണം. കക്ഷി രാഷ്‌ട്രീയത്തിനതീതമായ ജനകീയ കൂട്ടായ്മകൾക്ക്‌ നേതൃത്വം നൽകണമെന്നും അദ്ദേഹം  അഭ്യർഥിച്ചു. റോഡ്‌ പിളർന്ന നിടുമ്പൊയിൽ പ്രദേശവും  കേളകം ശാന്തിഗിരി, കോളയാട്‌,  വെളിയമ്പ്ര, വട്ടക്കയം, പെരിയത്തിൽ മേഖലകളും അദ്ദേഹം സന്ദർശിച്ചു. Read on deshabhimani.com

Related News