ഇവിടെ എല്ലാം ഡിജിറ്റലാ
പാപ്പിനിശേരി കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ ഇ- ബുക്ക് പദ്ധതി എം വി ആർ പാപ്പിനിശേരി വെസ്റ്റ് എൽപി സ്‌കൂളിൽ. തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസിന്റെ (കോസ്ടെക്) നേതൃത്വത്തിലാണ് പദ്ധതി. കോസ്ടെക് ചെയർമാനും സ്കൂൾ മാനേജരുമായ പ്രൊഫ. ഇ കുഞ്ഞിരാമന്റെ നേതൃത്വത്തിൽ സ്‌കൂളിൽ നടന്ന ചടങ്ങിൽ ധാരണാപത്രം ഒപ്പിട്ടു. പുസ്തകങ്ങൾ പോലെ ഇ -ബുക്കുകൾ കംപ്യൂട്ടർ, ടാബ്‌ലറ്റ്, സ്മാർട്ട്‌ഫോൺ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളിൽ വായിക്കാം. ഇതുവഴി കുട്ടികൾക്ക് പാഠഭാഗങ്ങൾ എളുപ്പത്തിൽ പഠിക്കാനും അധ്യാപകർക്ക് ലളിതമായി പഠിപ്പിക്കാനും രക്ഷിതാക്കൾക്ക് കൂടുതൽ സുതാര്യമായി കുട്ടികളുടെ പഠനകാര്യങ്ങളിൽ ഇടപെടാനുമകും. പദ്ധതിയിൽ കോസ്ടെകിന് പുറമേ, എമിറ്റി ടെക്ക്നോപോളിസ്, സായ് സന്ത്ജീവനി ചാരിറ്റബിൾ ട്രസ്റ്റ്, ഇൻക്‌മൈൻഡ് സ്ഥാപനങ്ങളും സഹകരിക്കുന്നു. ഇൻക്‌മൈൻഡ് മാനേജിങ് പാർട്ണർ സജികുമാർ തോട്ടുപുര പദ്ധതി വിശദീകരിച്ചു. എമിറ്റി ടെക്ക്നോപോളിസ് സിഇഒ ബദറുദ്ദീൻ മുഹമ്മദ്, സായ് സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റ് പ്രോജക്ട് കോ ഓഡിനേറ്റർ തോമസ് സെബാസ്റ്റ്യൻ, പ്രധാനാധ്യാപകൻ ടി വി പ്രകാശൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com