ഒപ്പമാണ്‌ നമ്മൾ

വയനാടിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക്‌ കമ്മിറ്റി ശേഖരിച്ച അവശ്യ സാധനങ്ങൾ കാഞ്ഞങ്ങാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കലക്ഷൻ സെന്ററിൽ സംസ്ഥാന കമ്മിറ്റിയംഗം കെ സബീഷ് കൈമാറുന്നു.


കാസർകോട്‌ വയനാട് ദുരന്തത്തിനിരയായവര്‍ക്ക് ദുരിതാശ്വാസ സഹായമെത്തിക്കാന്‍  ജില്ലാ ഭരണസംവിധാനവും ജില്ലാ പഞ്ചായത്തും. ഇതോടൊപ്പം സഐടിയു, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രവർത്തകരും പല കേന്ദ്രങ്ങളിൽ നിന്നും സാധനങ്ങൾ ശേഖരിച്ച്‌ വയനാടെത്തിച്ചു. വിദ്യാനഗര്‍ കലക്ടറേറ്റ്‌  കോണ്‍ഫറന്‍സ് ഹാളിലും ഹൊസ്ദുര്‍ഗ് താലൂക്ക്‌ ഓഫീസിലുമാണ്‌ ജില്ല പഞ്ചായത്തിന്റെ അവശ്യസാധനങ്ങളുടെ ശേഖരണ കേന്ദ്രം. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സജ്ജീകരിച്ച ശേഖരണ കേന്ദ്രത്തിലെത്തിയ അവശ്യ സാധനങ്ങളുമായി ആദ്യ വാഹനം ചൊവ്വ രാത്രി തന്നെ വയനാട്ടിലേക്ക് പോയി. അവശ്യസാധനങ്ങളുമായി രണ്ടാമത്തെ വാഹനം ബുധൻ ഉച്ചക്കുശേഷം പുറപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി, വൈസ് പ്രസിഡന്റ്‌ ഷാനവാസ് പാദൂർ എന്നിവർ യാത്രാ രേഖകൾ കൈമാറി. എൻഡോസൾഫാൻ ഡെപ്യൂട്ടി കലക്ടർ പി സുർജിത്, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അജിത് ജോൺ, ഹുസൂർ ശിരസ്തദാർ ആർ രാജേഷ്, കാസർകോട് ഗവ. കോളേജ് എൻഎസ്എസ് വളണ്ടിയർമാർ തുടങ്ങിയവർ കലക്ഷൻ സെന്ററിൽ പ്രവർത്തിച്ചു. അവശ്യസാധനങ്ങളുടെ ശേഖരണ കേന്ദ്രം വരും ദിവസങ്ങളിലും തുടരും.   സഹായ സന്നദ്ധരായ സുമനസുകള്‍ അവശ്യ സാധനങ്ങളുടെ കിറ്റുകള്‍ കലക്ടറേറ്റിലും കാഞ്ഞങ്ങാട്‌ താലൂക്ക്‌ ഓഫീസിലും എത്തിക്കണമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബിയും കലക്ടർ കെ ഇമ്പശേഖറും അഭ്യർഥിച്ചു. ഫോൺ: കലക്ടറേറ്റ്: 9446601700, കാഞ്ഞങ്ങാട്‌: 9447613040 Read on deshabhimani.com

Related News